ETV Bharat / international

ജപ്പാന്‍ ഭൂകമ്പത്തില്‍ മരണം 57 ആയി, തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് - പ്രധാനമന്ത്രി ഫുമിയോകിഷിദ

Officials warns strong after shocks may occur: ഗതാഗത സംവിധാനം തീര്‍ത്തും തകര്‍ന്ന നിലയില്‍. നിലം പൊത്തിയത് നിരവധി കെട്ടിടങ്ങള്‍. തകര്‍ന്ന് വിനോദസഞ്ചാര മേഖലയും.

earthquake in Japan  death toll rises in japan  പ്രധാനമന്ത്രി ഫുമിയോകിഷിദ  ശക്തമായ തുടര്‍ചലനങ്ങള്‍
japan earthquake death toll rises
author img

By ETV Bharat Kerala Team

Published : Jan 3, 2024, 7:39 AM IST

ടോക്കിയോ : ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ മരണം 57ആയി. തിങ്കളാഴ്‌ച ഉണ്ടായ ഭൂകമ്പം റിക്‌ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയിരുന്നു (Japan earh quake). ഷിക്കാവയിലെ നോട്ട ഉപദ്വീപിലാണ് ഭൂകമ്പം ഉണ്ടായത്. നിരവധി കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്.

കിഴക്കന്‍ റഷ്യന്‍ തീരം വരെ 0സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് 24 മണിക്കൂര്‍ നേരത്തേക്ക് നോട്ടോയിലേക്ക് ആര്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല. റോഡുകള്‍ തകര്‍ന്നിരിക്കുന്നതിനാല്‍ മേഖലയില്‍ ഗതാഗതം പാടേ തകര്‍ന്നിരിക്കുകയാണ്.

ഭൗമ, ജല വ്യോമഗതാഗതങ്ങള്‍ പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും ദുരന്തനിവാരണ യോഗത്തിന് ശേഷം പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. ഭൂകമ്പ ബാധിതര്‍ക്ക് ആവശ്യമായ വസ്‌തുക്കളും മറ്റും എത്തിച്ചതായും കിഷിദ വ്യക്തമാക്കി. പ്രദേശത്ത് തങ്ങള്‍ വ്യോമനിരീക്ഷണം നടത്തിയെന്നും ധാരാളം റോഡുകള്‍ തകര്‍ന്നിട്ടുണ്ടെന്നും മരങ്ങളും മറ്റും കടപുഴകിയിട്ടുണ്ടെന്നും വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി (Death toll rises).

വാജിമ നഗരത്തില്‍ മാത്രം 25 കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് അഗ്നിശമന സേന വകുപ്പ് അറിയിച്ചിരിക്കുന്നത്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഭൂകമ്പത്തിന്‍റെ പ്രഭവമേഖലയായ കവായ് നഗരത്തില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പ്രമുഖ വിനോദസഞ്ചാര നഗരമായ അസൈയ്‌ചയില്‍ കടകളും വീടുകളുമടക്കം നിരവധി കെട്ടിടങ്ങള്‍ കത്തി നശിച്ചു (After shocks may occur).

നോട്ടോ ഉപദ്വീപിലെ ഇഷികാവയില്‍ പ്രാദേശിക സമയം 4.10നാണ് ഭൂകമ്പമുണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂമിക്കടിയില്‍ പത്ത് കിലോമീറ്റര്‍ ഉള്ളിലായാണ് ഭൂകമ്പമുണ്ടായത്. അടുത്താഴ്‌ചയും ശക്തമായ തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പ്രത്യേകിച്ച് അടുത്ത രണ്ടോമൂന്നോ ദിവസത്തിനുള്ളില്‍ തന്നെ തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.

Also Read: 'നടുങ്ങിപ്പോയി' ; ഭൂകമ്പബാധിത ജപ്പാനില്‍ നിന്ന് മടങ്ങി ജൂനിയര്‍ എന്‍ടിആര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.