ജെറുസലേം: ഗാസ മുനമ്പില്‍ ഹമാസിനെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണം തുടങ്ങിയതേയുള്ളൂവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിലേക്കുള്ള ഹമാസിന്‍റെ കടന്നുകയറ്റത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള കനത്ത ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് ദേശീയ ടെലിവിഷന്‍ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള മൂന്നാം ദിവസ പോരാട്ടം തുടരുമ്പോഴും ഹമാസിനെതിരെയുള്ള ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാണ് (Conflict Between Hamas And Israel).
''ഞങ്ങള്‍ ഹമാസിനെ ആക്രമിക്കാന്‍ തുടങ്ങിയിട്ടെയുള്ളൂ. വരാനിരിക്കുന്ന ദിവസങ്ങളില്‍ ഹമാസിനെതിരെ നടത്താനിരിക്കുന്ന ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങള്‍ തലമുറകളോളം നിലനില്‍ക്കും. ഇസ്രയേല്‍ യുദ്ധത്തിലാണ്. ഈ യുദ്ധം തങ്ങള്‍ ആഗ്രഹിച്ചതല്ല. തുടങ്ങി വച്ചതും തങ്ങളല്ല (Israel Hamas Attack Gaza Strip). ക്രൂരമായ രീതിയില്‍ യുദ്ധം തങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുകയാണ് (Israel PM Benjamin Netanyahu).
യുദ്ധം ആരംഭിച്ചത് ഞങ്ങളല്ലെങ്കിലും അവസാനിപ്പിക്കുന്നത് ഇസ്രയേല്‍ ആകും. ഇസ്രയേലിനെതിരായ ആക്രമണം തെറ്റായിരുന്നുവെന്ന് ഹമാസിന് വ്യക്തമാകുമെന്നും'' പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ''ഒരിക്കല്‍ യഹൂദ ജനത രാജ്യരഹിതരായിരുന്നു. പ്രതിരോധമില്ലാത്തവരായിരുന്നു. എന്നാല്‍ ഇനി അങ്ങനെയല്ല. ചെറുപ്പക്കാരായ നിരവധി പേരെ ഹമാസ് കൂട്ടക്കൊല നടത്തി. സ്‌ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോയി (Israel PM Benjamin Netanyahu About Hamas Attack).
-
Israel is at war.
— Benjamin Netanyahu - בנימין נתניהו (@netanyahu) October 9, 2023 " class="align-text-top noRightClick twitterSection" data="
We didn’t want this war.
It was forced upon us in the most brutal and savage way.
But though Israel didn’t start this war, Israel will finish it.
Once, the Jewish people were stateless.
Once, the Jewish people were defenseless.
No longer.
Hamas will… pic.twitter.com/eVECGnzLu3
">Israel is at war.
— Benjamin Netanyahu - בנימין נתניהו (@netanyahu) October 9, 2023
We didn’t want this war.
It was forced upon us in the most brutal and savage way.
But though Israel didn’t start this war, Israel will finish it.
Once, the Jewish people were stateless.
Once, the Jewish people were defenseless.
No longer.
Hamas will… pic.twitter.com/eVECGnzLu3Israel is at war.
— Benjamin Netanyahu - בנימין נתניהו (@netanyahu) October 9, 2023
We didn’t want this war.
It was forced upon us in the most brutal and savage way.
But though Israel didn’t start this war, Israel will finish it.
Once, the Jewish people were stateless.
Once, the Jewish people were defenseless.
No longer.
Hamas will… pic.twitter.com/eVECGnzLu3
കുട്ടികളെ അടക്കം ഹമാസ് നിഷ്‌കരുണം കൊലപ്പെടുത്തിയെന്നും'' പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസിനെ പരാജയപ്പെടുത്താന്‍ ഇസ്രയേലിന് വേണ്ട മുഴുവന്‍ പിന്തുണയും നല്‍കണമെന്ന് ലോകരാജ്യങ്ങളോട് നെതന്യാഹു ആവശ്യപ്പെട്ടു.
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: ഒക്‌ടോബര്‍ 7നാണ് ഗാസ മുനമ്പില്‍ നിന്നും ഹമാസ് ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് തുടക്കമായത്. പലസ്‌തീനിലെ ഗാസയില്‍ നിന്നും ഇസ്രയേലിന് നേരെ റോക്കറ്റുകള്‍ അയച്ചാണ് ഹമാസ് തന്‍റെ ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വെറും 20 മിനിറ്റിനുള്ളില്‍ തങ്ങള്‍ ഇസ്രയേലിന് നേരെ 5000 ത്തിലേറെ റോക്കറ്റുകള്‍ വിക്ഷേപിച്ചുവെന്നാണ് ഹമാസ് പറയുന്നത്.
ടെല്‍ അവീവ് അടക്കം നിരവധി നഗരങ്ങളാണ് ഇരുരാജ്യങ്ങളുടെ കുടിപകയ്‌ക്ക് ഇരയാകുന്നത്. റോക്കറ്റ് ആക്രമണം തുടരുന്നതിനിടെ ഗാസ മുനമ്പില്‍ നിന്നും ഇസ്രയേലിലേക്ക് ഹമാസ് സംഘം നുഴഞ്ഞുകയറി. അതിര്‍ത്തിയിലെ നുഴഞ്ഞ് കയറ്റവും തുടര്‍ന്നുണ്ടായ അക്രമവും കാരണം നിരവധി പേര്‍ക്കാണ് ജീവഹാനിയുണ്ടായത് (Hamas Israel War).
ആക്രമണത്തിന് പിന്നാലെ അതിര്‍ത്തി മേഖലയില്‍ ചിന്നി ചിതറിയ മൃതദേഹങ്ങളുടെ ചിത്രങ്ങളുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരുന്നു. ഹമാസിന്‍റെ ആക്രമണം രൂക്ഷമായതോടെ ഇസ്രയേല്‍ തിരിച്ചടിച്ച് തുടങ്ങി. ഹമാസിന് നേരെ ഔദ്യോഗിക യുദ്ധം പ്രഖ്യാപിച്ചായിരുന്നു പ്രത്യാക്രമണം. ഇസ്രയേലിന്‍റെ തിരിച്ചടിയില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കൊടുമ്പിരി കൊള്ളുമ്പോള്‍ ഇന്ത്യയും അമേരിക്കയും അടക്കമുള്ള നിരവധി രാജ്യങ്ങള്‍ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചു (India Support Israel).
also read: Nepali Students Killed In Hamas Attack ഹമാസ് ആക്രമണം; 10 നേപ്പാളി വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു