ETV Bharat / international

'എന്‍റെ സഹോദരന്‍റെ നടപടികളെ ഞാൻ എതിർക്കുന്നു, സേന ആയുധം താഴെയിടണം'; വിമര്‍ശനവുമായി ആയത്തുല്ല ഖുമൈനിയുടെ സഹോദരി - ആയത്തുള്ള അലി ഖുമൈനി

മതകാര്യ പൊലീസിനെ പിരിച്ചുവിട്ടിട്ടും ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയെ വിമര്‍ശിച്ച് സഹോദരി രംഗത്തെത്തിയത്

Iran hijab protest  sister against Ayatollah Ali Khamenei  ആയത്തുള്ള ഖുമൈനിയുടെ സഹോദരി  ആയത്തുള്ള ഖുമൈനി
വിമര്‍ശനവുമായി ആയത്തുള്ള ഖുമൈനിയുടെ സഹോദരി
author img

By

Published : Dec 7, 2022, 10:55 PM IST

ടെഹ്‌റാന്‍: ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളെ സായുധസേന അടിച്ചമര്‍ത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമൈനിയുടെ സഹോദരി. പ്രതിഷേധങ്ങളെ ഇല്ലായ്‌മ ചെയ്യുന്ന സേന ആയുധങ്ങൾ താഴെയിടണമെന്നും ബദ്‌രി ഹുസൈനി ഖുമൈനി പുറത്തുവിട്ട പ്രസ്‌താവനയില്‍ പറഞ്ഞു. ഫ്രാൻസില്‍ കഴിയുന്ന അവരുടെ മകന്‍, മഹമൂദ് മൊറാദ്ഖാനി ഇന്നാണ് ഇതുസംബന്ധിച്ച പ്രസ്‌താവന ട്വീറ്റ് ചെയ്‌തത്.

'എന്‍റെ സഹോദരന്‍റെ (ആയത്തുല്ല അലി ഖുമൈനി) ചില നടപടികളെ ഞാൻ എതിർക്കുന്നു. അത് തുറന്നുപറയാന്‍ ഉചിതമായ സമയം ഇതാണ്. ഇസ്‌ലാമിക് റിപ്പബ്ലിക്കിന്‍റെ (ഭരണകൂടം) കുറ്റകൃത്യങ്ങളിൽ വിലപിക്കുന്ന എല്ലാ അമ്മമാരോടും ഞാൻ എന്‍റെ ദുഃഖം അറിയിക്കുന്നു' - പ്രസ്‌താവനയില്‍ ബദ്‌രി ഹുസൈനി ഖുമൈനി പറയുന്നു. ഇറാന്‍റെ അന്തരിച്ച സ്ഥാപകൻ ആയത്തുള്ള റൂഹുല്ലാഹ് ഖുമൈനിയുടെ കാലം മുതൽ തന്‍റെ സഹോദരന്‍റെ കാലയളവ് വരെയുള്ള രീതിയേയും അവര്‍ കുറിപ്പില്‍ വിമര്‍ശിച്ചു.

'കൂലിപ്പടയാളികള്‍ ആയുധങ്ങൾ താഴെയിടണം': 'റൂഹുല്ലാഹ് ഖുമൈനിയുടെ കാലത്തുനിന്നും അലി ഖുമൈനിയുടെ സ്വേച്ഛാധിപത്യ ഖിലാഫത്തിന്‍റെ ഇന്നത്തെ യുഗത്തിലേക്ക് എത്തി നില്‍ക്കുന്നു. അലി ഖുമൈനിയുടെ റവല്യൂഷണറി ഗാർഡുകളും കൂലിപ്പടയാളികളും എത്രയും വേഗം ആയുധങ്ങൾ താഴെയിടണം. എത്രയും വേഗം ജനങ്ങളോടൊപ്പം അണിചേരണം' - അവര്‍ പറഞ്ഞു. ഹിജാബ് വിരുദ്ധ സമരം ശക്തമായ ഇറാനിൽ മതകാര്യ പൊലീസിനെ ഡിസംബര്‍ നാലിന് പിരിച്ചുവിട്ടിരുന്നു. രണ്ട് മാസത്തിലേറെ നീണ്ട സമരങ്ങൾക്കൊടുവിലാണ് ഭരണകൂടത്തിന്‍റെ സുപ്രധാനമായ തീരുമാനം.

അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസേരിയെ ഉദ്ധരിച്ച് ഇറാന്‍ വാർത്ത ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുക്കപ്പെട്ട കു‍ർദ് യുവതി മഹ്സ അമിനി (22) മര്‍ദമേറ്റതിനെ തുടര്‍ന്ന് സെപ്റ്റംബർ 16ന് മരിച്ചിരുന്നു. പിന്നാലെ, രാജ്യത്തെ വിവിധ സർവകലാശാല വിദ്യാർഥികള്‍ പ്രക്ഷോഭവുമായി രംഗത്തെത്തി. തെരുവില്‍ ഹിജാബ് കത്തിച്ചും തലമുടി മുറിച്ചുമായിരുന്നു ഇവര്‍ പ്രതിഷേധം നടത്തിയത്. ശക്തമായ ഈ പ്രതിഷേധം നിലനില്‍ക്കെയാണ് മതകാര്യ പൊലീസിനെ പിരിച്ചുവിട്ടത്.

'ഇറാനെതിരെ ശത്രുക്കള്‍ നടത്തുന്ന പ്രക്ഷോഭം': ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഇരുനൂറിലധികം പേരാണ് കൊല്ലപ്പെട്ടതെന്നാണ് കണക്കുകള്‍. ഇറാന്‍റെ ശത്രുക്കളും അവരുടെ സഖ്യ കക്ഷികളും ചേര്‍ന്ന് മെനഞ്ഞ തന്ത്രത്തിലുണ്ടായ കലാപമെന്നാണ് നേരത്തെ ആയത്തുല്ല ഖുമൈനി ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരായി ആരോപിച്ചത്. ജനാധിപത്യ സമരത്തെ അടിച്ചമർത്തുന്നതിന് എതിരെ ബ്രിട്ടനും അമേരിക്കയും ഇറാനുമേൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഖുമൈനിയുടെ ആരോപണം.

അതേസമയം, ഇറാനിലെ ഹിജാബ് വിരുദ്ധ സമരങ്ങള്‍ക്ക് പരസ്യ പിന്തുണയറിച്ച് ദേശീയ ഫുട്‌ബോള്‍ ടീം നായകന്‍ എഹ്സാന്‍ ഹജ്‌സഫി രംഗത്തെത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ഇറാന്‍റെ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിലാണ് ഭരണകൂടത്തിന്‍റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ക്ക് എഹ്‌സാൻ ഐക്യദാര്‍ഢ്യമറിയിച്ചത്. ഖത്തറിലെ തങ്ങളുടെ മത്സരം ഇറാനിലെ പോരാടുന്ന ജനതയ്‌ക്കായി സമര്‍പ്പിക്കുന്നുവെന്നും താരം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.