ETV Bharat / international

Explosion In Gaza Hospital Kills Hundreds | ഗാസയിലെ ആശുപത്രിക്കുനേരെ ഇസ്രയേലിന്‍റെ വ്യോമാക്രമണം ; അഞ്ഞൂറിലേറെ മരണം

Israeli Air Strikes Against Gaza : ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ നിരവധിയാളുകള്‍ ആശുപത്രിയില്‍ അഭയം തേടിയിരുന്നതായും അങ്ങനെയുള്ളവരും രോഗികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്നും ഗാസ ആരോഗ്യവിഭാഗം

Explosion in Gaza Hospital Kills Hundreds, ഗാസയിലെ ആശുപത്രിക്കുനേരെ ഇസ്രയേലിന്‍റെ വ്യോമാക്രമണം
Israeli Air Strike Against Gaza's Al-Ahli al-Arabi Hospital Kills Hundreds
author img

By ETV Bharat Kerala Team

Published : Oct 18, 2023, 7:02 AM IST

ഗാസ : ആശുപത്രിക്കുനേരെയുണ്ടായ ഇസ്രയേലിന്‍റെ അതിരൂക്ഷമായ വ്യോമാക്രമണത്തില്‍ അഞ്ഞൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. അല്‍ അഹ്‌ലി അല്‍ അറബി ആശുപത്രിക്ക് നേരെയാണ് ചൊവ്വാഴ്‌ച രാത്രിയില്‍ ആക്രമണമുണ്ടായതെന്ന് പ്രമുഖ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിന്‍റെ നിരന്തര വ്യോമാക്രമണമാണ് ഇത്രയും വലിയ മനുഷ്യക്കുരുതിയില്‍ കലാശിച്ചതെന്ന് ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ ആരോഗ്യവിഭാഗം അറിയിച്ചു (Explosion In Gaza Hospital Kills Hundreds).

ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ നിരവധിയാളുകള്‍ ആശുപത്രിയില്‍ അഭയം തേടിയിരുന്നു. അങ്ങനെയുള്ളവരും രോഗികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായും ആരോഗ്യവിഭാഗം പറയുന്നു. യുദ്ധം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്‍റെ സൂചനയായാണ് ആശുപത്രിയ്ക്ക‌ടക്കം നേരെയുള്ള ആക്രമണം വിലയിരുത്തപ്പെടുന്നത് (Israel Hamas War).

Death Toll In Israel-Palestinian War Is Mounting ബോംബാക്രമണം രൂക്ഷമായ ഗാസയിൽ മരണസംഖ്യ 3,000 കടന്നു; ഹമാസിന്‍റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടു

അതേസമയം തങ്ങള്‍ ആശുപത്രിക്കുനേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇസ്രയേലിന്‍റെ വാദം. തങ്ങളെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട ഹമാസിന്‍റെ റോക്കറ്റ് ലക്ഷ്യം തെറ്റി തകര്‍ന്നാണ് സ്ഫോടനമുണ്ടായതെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഹമാസ് ഭീകരര്‍ തങ്ങള്‍ക്കുനേരെ തുടരെ റോക്കറ്റാക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇതിനിടെ അവര്‍ക്ക് സംഭവിച്ച പിഴവ് പൊട്ടിത്തെറിക്ക് കാരണമായതാണെന്ന് ഇസ്രയേല്‍ സൈന്യം കുറ്റപ്പെടുത്തി(Israeli Military Denies Attack Against Hospital).

നേരത്തെ, ഗാസയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ നിലപാട് കടുപ്പിച്ചിരുന്നു. കരയുദ്ധം ശക്തമാക്കുന്നതിന്‍റെ മുന്നോടിയായാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്. എന്നാല്‍ ആളുകള്‍ പലായനം ചെയ്യേണ്ടതില്ലെന്ന നിലപാടായിരുന്നു ഹമാസ് സ്വീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.