വാഷിങ്ടണ്‍: ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് പിന്നിലെ ലക്ഷ്യം വ്യക്തമാക്കി ഇലോണ്‍ മസ്ക്. ' പ്രിയപ്പെട്ട ട്വിറ്റർ പരസ്യദാതാക്കളെ 'എന്ന അടിക്കുറിപ്പോടെ തുടങ്ങുന്ന പോസ്‌റ്റിൽ എന്തിനാണ് ട്വിറ്റർ ഏറ്റെടുക്കുന്നത്, എന്തൊക്കെയാണ് ഇതിലെ പരസ്യങ്ങളെ കുറിച്ചുള്ള തന്‍റെ കാഴ്‌ചപ്പാട് തുടങ്ങിയ വിവരങ്ങളാണ് മസ്‌ക് പങ്കുവച്ചത്. ട്വിറ്റർ ഏറ്റെടുക്കുന്നതിലുള്ള എന്‍റെ പ്രചോദനം പങ്കുവയ്ക്കാൻ വ്യക്തിപരമായി ആഗ്രഹിക്കുന്നു.
-
Dear Twitter Advertisers pic.twitter.com/GMwHmInPAS
— Elon Musk (@elonmusk) October 27, 2022 " class="align-text-top noRightClick twitterSection" data="
">Dear Twitter Advertisers pic.twitter.com/GMwHmInPAS
— Elon Musk (@elonmusk) October 27, 2022Dear Twitter Advertisers pic.twitter.com/GMwHmInPAS
— Elon Musk (@elonmusk) October 27, 2022
എന്തുകൊണ്ടാണ് താൻ ട്വിറ്റർ വാങ്ങിയത് എന്നതിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. അതിൽ ഭൂരിഭാഗവും തെറ്റായിരുന്നു. ട്വിറ്റർ സ്വന്തമാക്കിയതിലൂടെ ഭാവിയിൽ മനുഷ്യരാശിക്ക് വേണ്ടി ഇന്‍റർനെറ്റിൽ ഒരു ഡിജിറ്റൽ ടൗൺ സ്‌ക്വയർ നിർമിക്കാനാണ് താൻ ഉദേശിക്കുന്നതെന്നും ഇലോൺ മസ്‌ക് പറഞ്ഞു. അക്രമത്തിൽ ഏർപ്പെടാതെ, ആരോഗ്യപരമായ രീതിയിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള ഒരിടമായി ട്വിറ്ററിനെ മാറ്റുകയെന്നതാണ് ലക്ഷ്യം.
നിലവിലുള്ള സമൂഹ മാധ്യമങ്ങൾ തീവ്ര വലതുപക്ഷ, ഇടതുപക്ഷ ആശയങ്ങളുടെ പ്രതിധ്വനികളാണ്. അവ സമൂഹത്തിൽ കൂടുതൽ വിദ്വേഷം ജനിപ്പിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്നതായും മസ്‌ക് കൂട്ടിച്ചേർത്തു. എന്നാൽ ശതകോടീശ്വരന്‍റെ വാക്കുകളിൽ പരസ്യദാതാക്കൾ ആശങ്കയിലാണ്.