മനില(ഫിലിപ്പീന്‍സ്): ഫിലിപ്പൈന്‍സിലെ അഗറ്റണ്‍ കൊടുങ്കാറ്റില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 224 കടന്നെന്ന് ദേശീയ ദുരന്ത നിവാരണ മാനേജ്മെന്‍റ് കൗണ്‍സില്‍ അറിയിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് 175,000ലധികം പേര്‍ തങ്ങളുടെ വീടുകളുപേക്ഷിച്ചു. 75 ഓളം ജനവാസ കേന്ദ്രങ്ങളില്‍ ഇപ്പോഴും വൈദ്യുതിയില്ല.
ഏപ്രില്‍ 9നാണ് ഫിലിപ്പൈന്‍സില്‍ കൊടുങ്കാറ്റ് തുടങ്ങിയത്. കൊടുങ്കാറ്റ് വെള്ളപ്പൊക്കത്തിനും 90ഓളം മണ്ണിടിച്ചിലിനും കാരണമായി. ഇതുമൂലമുണ്ടായ മറ്റ് പ്രകൃതിക്ഷോഭങ്ങള്‍ ബാധിച്ചവരുടെയെണ്ണം 2.08 മില്യണ്‍ കവിഞ്ഞു.
also read: കോട്ടയം ജില്ലയിൽ നാശം വിതച്ച് കനത്ത മഴ