ETV Bharat / international

കൊവിഡ് പോസിറ്റീവ് ദാതാക്കളിൽ നിന്ന് ഹൃദയം സ്വീകരിക്കുന്നത് മരണ സാധ്യത വർധിപ്പിക്കുന്നു: പഠനം പുറത്ത് - പകർച്ചവ്യാധി

ആക്‌ടീവ് കൊവിഡ് പോസിറ്റീവ് ദാതാക്കളിൽ നിന്ന് ഹൃദയം സ്വീകരിക്കുന്നവർ ആറ് മാസത്തിനോ ഒരു വർഷത്തിനോ ഉള്ളിൽ മരണപ്പെടാനുള്ള സാധ്യ കൂടുതലാണെന്ന് പഠനങ്ങൾ

Covid  Covid positive heart donor  heart transplant  Covid 19  death risk  Cardiology  കൊവിഡ് 19  കൊവിഡ്  മരണ സാധ്യത  ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ  പകർച്ചവ്യാധി  ഹൃദയം
മരണ സാധ്യത വർധിപ്പിക്കുന്നു
author img

By

Published : May 18, 2023, 6:35 PM IST

ന്യൂയോർക്ക് : കൊവിഡ് 19 പോസിറ്റീവ് ദാതാക്കളിൽ നിന്ന് ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയിലൂടെ ഒരാള്‍ അവയവം സ്വീകരിച്ചാൽ മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ. പകർച്ചവ്യാധികൾ ബാധിക്കുകയും എന്നാൽ ചികിത്സിച്ച് അസുഖം ബേധപ്പെടുകയും ചെയ്‌തവരിൽ നിന്ന് അവയവം സ്വീകരിക്കുന്നതിനെ അപേക്ഷിച്ച് കൊവിഡ് ബാധിതരിൽ നിന്ന് സ്വീകരിച്ചാൽ ആറ് മാസത്തിനുള്ളിലോ ഒരു വർഷത്തിനുള്ളിലോ മരണം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പഠന റിപ്പോർട്ട്. അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് വിവരം.

കൊവിഡ് ബാധിച്ച ദാതാക്കളിൽ നിന്ന് ഹൃദയം സ്വീകരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളുമാണ് പഠനത്തില്‍ പ്രധാനമായും നിരീക്ഷിച്ചത്. അവയവ ദാതാക്കളിൽ എൻഡോതെലിയൽ അപര്യാപ്‌തതയ്‌ക്കും മയോകാർഡിയൽ പരിക്കിനും കൊവിഡ് വൈറസ് കാരണമാകുന്നു. 2020 മെയ് മുതൽ 2022 ജൂൺ വരെയുള്ള കാലയളവിൽ 27,000 ത്തിലധികം ദാതാക്കളിലാണ് ഗവേഷണ സംഘം പഠനം നടത്തിയത്.

കൊവിഡ് സ്റ്റാറ്റസ് നിർണാടയകം: കൂടാതെ 239 ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയകളും പരിശോധിച്ചു. ടെർമിനൽ ഹോസ്‌പിറ്റലൈസേഷൻ സമയത്ത് എപ്പോൾ വേണമെങ്കിലും കൊവിഡ് പോസിറ്റീവായാൽ അവരെ കൊവിഡ് ദാതാക്കളായി കണക്കാക്കുന്നു. അവയവം സ്വീകർത്താവ് സ്വീകരിച്ച് രണ്ട് ദിവസത്തിനുള്ളിൽ അവയവം നൽകിയ വ്യക്തി പോസിറ്റീവായാൽ അവർക്ക് ആക്‌ടീവ് കൊവിഡ് സ്റ്റാറ്റസും ആദ്യം പോസിറ്റീവ് ആയിരുന്നെങ്കിലും അവയവ ദാനത്തിന് മുൻപ് നെഗറ്റീവ് ആയവർക്ക് നെഗറ്റീവ് കൊവിഡ് സ്റ്റാറ്റസും ആണ് നൽകുന്നത്.

Also Read : കൊവിഡ് ഇനി മഹാമാരിയല്ല; ആഗോള അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന

മരണ സാധ്യത കൂടുന്നു: ഇത്തരത്തിൽ ആക്‌ടീവ് കൊവിഡ് സ്റ്റാസ് ഉള്ളവരിൽ നിന്ന് ഹൃദയം സ്വീകരിച്ചാൽ ആറ് മാസത്തിനുള്ളിൽ മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അടുത്തിടെ നടത്തിയ നിരീക്ഷണത്തിൽ കൊവിഡ് ബാധിച്ച് ചികിത്സ കഴിഞ്ഞവരിൽ നിന്ന് ഹൃദയം സ്വീകരിച്ചവരുടെയും കൊവിഡ് വന്നിട്ടില്ലാത്ത ദാതാക്കളിൽ നിന്ന് ഹൃദയം സ്വീകരിച്ചവരുടെയും ആറ് മാസത്തിനിടയിലും ഒരു വർഷത്തിനിടയിലും ഉണ്ടായ മരണനിരക്ക് പരിശോധിച്ചപ്പോൾ ഏകദേശം സമാനമായിരുന്നു. എന്നാൽ ദാതാവിന്‍റെ കൊവിഡ് പരിശോധ സമയങ്ങൾ, രോഗബാധയുടെ കൃത്യതയില്ലാത്ത വിവരങ്ങൾ, രോഗ ലക്ഷണങ്ങൾ എന്നിവ പഠന റിപ്പോർട്ടിനെ പരിമിതപ്പെടുത്തിയിട്ടുള്ളതായും ഗവേഷകർ പറയുന്നു.

കൊവിഡ് ആഗോള അടിയന്താവസ്ഥയുടെ പരിധിയിയിലില്ല: അടുത്തിടെ ലോകത്തെ നാല് വർഷത്തോളമായി മുൾമുനയിൽ നിർത്തിയ കൊവിഡിനെ ആഗോള അടിയന്താവസ്ഥയുടെ പരിധിയിൽ നിന്ന് ലോകാരോഘ്യ സംഘടന നീക്കം ചെയ്‌തിരുന്നു. ഒരു വർഷത്തിലേറെയായി മഹാമാരിയിൽ കുറവ് കേസികളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളതെന്നും രാജ്യങ്ങൾ കൊവിഡിന് മുൻപുള്ള പഴയ ജീവിതത്തിലേയ്‌ക്ക് തിരിച്ച് വന്നെന്നും നിരീക്ഷിച്ചാണ് ലോകാരോഘ്യ സംഘടനയുടെ പ്രഖ്യാപനം.

Also Read : സ്‌ത്രീകളും കുഞ്ഞുങ്ങളുമടക്കം പ്രസവത്തിന് മുൻപോ ശേഷമോ പ്രതിവര്‍ഷം 4.5 ദശലക്ഷത്തിലധികം മരണങ്ങള്‍ ; പഠനം പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.