ETV Bharat / international

Claudia Goldin Wins Economics Nobel 2023 സാമ്പത്തികശാസ്ത്ര നൊബേൽ അമേരിക്കൻ സാമ്പത്തിക വിദഗ്‌ധ ക്ലോഡിയ ഗോൾഡിന് - നൊബേൽ സമ്മാനം

Claudia Goldin Wins Economics Nobel : ക്ലോഡിയ ഗോൾഡിൻ നൂറ്റാണ്ടുകളായി സ്ത്രീകൾ ആർജ്ജിക്കുന്ന വരുമാനത്തെയും തൊഴിൽ വിപണി പങ്കാളിത്തത്തെയും കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ കണക്ക് നൽകി. ക്ലോഡിയയുടെ ഗവേഷണം മാറ്റത്തിന്‍റെ കാരണങ്ങളും ശേഷിക്കുന്ന ലിംഗ വ്യത്യാസത്തിന്‍റെ പ്രധാന ഉറവിടങ്ങളും വെളിപ്പെടുത്തുന്നതായും പുരസ്‌കാര നിർണയ കമ്മിറ്റി ചൂണ്ടിക്കാട്ടി.

Etv Bharat Claudia Goldin awarded 2023 Nobel Prize in Economics  Sveriges Riksbank Prize in Economic Sciences  Economics Nobel 2023  ക്ലോഡിയ ഗോൾഡിൻ  സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ  നൊബേൽ സമ്മാനം  നോബൽ സമ്മാനം
Economics Nobel 2023 Awarded To Claudia Goldin
author img

By ETV Bharat Kerala Team

Published : Oct 9, 2023, 5:41 PM IST

സ്റ്റോക്ക്ഹോം: 2023 ലെ, ആല്‍ഫ്രഡ് നൊബേലിന്‍റെ സ്‌മരണക്കായി, സാമ്പത്തിക ശാസ്ത്രത്തിനുള്ള സ്വെറിജസ് റിക്‌സ്ബാങ്ക് സമ്മാനം (Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel) യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞയായ ക്ലോഡിയ ഗോള്‍ഡിന് (Economics Nobel 2023 Awarded To Claudia Goldin). അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിലെ (Harvard University) പ്രൊഫസറാണ് ക്ലോഡിയ ഗോൾഡിൻ. സാമ്പത്തിക ശാസ്ത്ര നൊബേലിന് അർഹയാകുന്ന മൂന്നാമത്തെ വനിതയാണ് ക്ലോഡിയ. സ്ത്രീകളുടെ തൊഴിൽ വിപണി ഫലങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളും വിലയിരുത്തലുകളുമാണ് അവരെ പുരസ്‌കാരത്തിനർഹയാക്കിയതെന്ന് നൊബേൽ പുരസ്‌കാര നിർണയ കമ്മിറ്റി വ്യക്തമാക്കി.

ക്ലോഡിയ ഗോൾഡിൻ നൂറ്റാണ്ടുകളായി സ്ത്രീകൾ ആർജ്ജിക്കുന്ന വരുമാനത്തെയും തൊഴിൽ വിപണി പങ്കാളിത്തത്തെയും കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ കണക്ക് നൽകി. ക്ലോഡിയയുടെ ഗവേഷണം മാറ്റത്തിന്‍റെ കാരണങ്ങളും ശേഷിക്കുന്ന ലിംഗ വ്യത്യാസത്തിന്‍റെ പ്രധാന ഉറവിടങ്ങളും വെളിപ്പെടുത്തുന്നതായും പുരസ്‌കാര നിർണയ കമ്മിറ്റി ചൂണ്ടിക്കാട്ടി. തൊഴിൽ വിപണിയിലെ സ്ത്രീ പങ്കാളിത്തം 200 വർഷത്തിനിടെ ഉയരുന്ന പ്രവണതയില്ല, പകരം U- ആകൃതിയിലുള്ള വളവ് രൂപപ്പെടുത്തുന്നുവെന്ന് ഗോൾഡിൻ കണ്ടെത്തി. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ കാർഷിക സമൂഹത്തിൽ നിന്ന് വ്യാവസായിക സമൂഹത്തിലേക്കുള്ള പരിവർത്തനത്തോടെ വിവാഹിതരായ സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞു, എന്നാൽ ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ സേവന മേഖലയുടെ വളർച്ചയോടെ അത് വർദ്ധിക്കാൻ തുടങ്ങിയതായും ഗോൾഡിൻ കണ്ടെത്തി.

Also Read: Narges Mohammadi 'ജിൻ ജിയാൻ ആസാദി': ജയിലറയിൽ നിന്ന് പൊരുതി നേടിയ നോബേൽ സമ്മാനം

വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സമാധാനം, സാഹിത്യം ഇനീ അഞ്ച് മേഖലകളിലുള്ള നൊബേൽ പുരസ്‌കാരങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വാക്‌സിന്‍ ഗവേഷണത്തിൽ നിർണായക പങ്കുവഹിച്ച കാറ്റലിൻ കാരികോ, ഡ്രൂ വെ‌യ്‌സ്‌മാൻ എന്നിവരാണ് ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം പങ്കിട്ടത്. ഏറ്റവും ചെറിയ കണികകളായ ആറ്റങ്ങളിലുള്ള ഇലക്‌ട്രോണുകളെ ഏറ്റവും കുറഞ്ഞ സ്‌പ്ലിറ്റ് സെക്കന്‍ഡുകളില്‍ പഠിച്ച ശാസ്‌ത്രജ്ഞരായ പിയറി അഗോസ്‌റ്റിനി, ഫെറൻക് ക്രൗസ്, ആന്നെ എൽ ഹൂയ്‌ലിയർ എന്നിവര്‍ ഭൗതികശാസ്‌ത്ര നൊബേല്‍ പങ്കിട്ടു. നാനോ ടെക്‌നോളജിയിൽ ഗവേഷണം നടത്തുന്ന മൗംഗി ബവെന്ദി (Moungi Bawendi), ലൂയിസ് ബ്രസ് (Louis Brus), അലെക്‌സി എകിമോവ് (Alexei Ekimov) എന്നിവരാണ് കെമിസ്ട്രി നൊബേൽ പുരസ്‌കാരം പങ്കിട്ടത്.

നാടക മേഖലയിൽ നൽകിവരുന്ന സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് നോർവീജിയൻ എഴുത്തുകാരൻ ജോന്‍ ഫോസെക്കിന് ആണ് ഈ വർഷത്തെ സാഹിത്യ നൊബേൽ. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാട്ടം നയിക്കുന്ന നർഗേസ് മൊഹമ്മദിക്കാണ് സമാധാന നൊബേൽ. ഡിസംബര്‍ 10-ന് ആല്‍ഫ്രഡ് നൊബേലിന്‍റെ ചരമവാര്‍ഷിക ദിനത്തില്‍ സ്റ്റോക്‌ഹോമില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. സ്വർണ മെഡലും 10 ലക്ഷം ഡോളറും(8.24 കോടി രൂപ) ആണ് നൊബേൽ പുരസ്‌കാര ജേതാക്കൾക്ക് സമ്മാനമായി ലഭിക്കുക.

Also Read: Chemistry Nobel Announced | ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തല്‍ : രസതന്ത്ര നൊബേൽ മൂന്നുപേർക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.