ETV Bharat / international

Biden Lands in Israel : യുദ്ധത്തിനിടെ ജോ ബൈഡൻ ഇസ്രയേലിലെത്തി; നെതന്യാഹുവുമായി കൂടിക്കാഴ്‌ച നടത്തും - ഗാസ ആശുപത്രി ആക്രമണം

Gaza Hospital Explosion : ഗാസയിൽ നടന്ന ആശുപത്രി ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന വേളയിലാണ് ബൈഡന്‍റെ സന്ദർശനം. ഹമാസുമായുള്ള യുദ്ധം കൂടുതൽ വഷളാകുന്നത് തടയാനുള്ള ശ്രമത്തിനാകും ബൈഡന്‍ മുന്‍തൂക്കം നല്‍കുക

Etv Bharat Biden lands in Israel as Middle East turmoil grows following hospital explosion in Gaza  Gaza Hospital Explotion  Biden lands in Israel  ജോ ബൈഡൻ ഇസ്രയേലില്‍  നെതന്യാഹുവുമായി കൂടിക്കാഴ്‌ച  ഇസ്രയേൽ ഹമാസ് യുദ്ധം  ജോ ബൈഡൻ  ഗാസ ആശുപത്രി ആക്രമണം  അൽ അഹ്‌ലി അറബ് ആശുപത്രി ആക്രമണം
Biden Lands in Israel as Middle East Turmoil Grows Following Hospital Explosion in Gaza
author img

By ETV Bharat Kerala Team

Published : Oct 18, 2023, 4:07 PM IST

ടെൽ അവീവ് (ഇസ്രയേൽ): ഇസ്രയേൽ - ഹമാസ് യുദ്ധം (Israel - Hamas War) രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ ടെൽ അവീവിലെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു (Benjamin Netanyahu) നേരിട്ടെത്തി ബൈഡനെ വിമാനത്താവളത്തിൽ സ്വീകരിച്ചു (Biden lands in Israel as Middle East turmoil grows following hospital explosion in Gaza). യുദ്ധവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികൾ നെതന്യാഹുവുമായി നടത്തുന്ന കൂടിക്കാഴ്‌ചയില്‍ ബൈഡന്‍ വിലയിരുത്തും. ഗാസയിലേക്ക് നിർണായക മാനുഷിക സഹായം (Humanitarian Aid To Gaza) അനുവദിക്കാനുള്ള ശ്രമങ്ങളും ബൈഡന്‍ നടത്തുമെന്ന് കരുതപ്പെടുന്നു.

  • Deeply shocked at the tragic loss of lives at the Al Ahli Hospital in Gaza. Our heartfelt condolences to the families of the victims, and prayers for speedy recovery of those injured.

    Civilian casualties in the ongoing conflict are a matter of serious and continuing concern.…

    — Narendra Modi (@narendramodi) October 18, 2023 " class="align-text-top noRightClick twitterSection" data=" ">

ഗാസയിൽ നടന്ന ആശുപത്രി (Gaza Hospital Explotion) ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന വേളയിലാണ് ബൈഡന്‍റെ സന്ദർശനം നടക്കുന്നത്. ബൈഡനടക്കമുള്ള ലോകനേതാക്കള്‍ ആക്രമണത്തെ അപലപിച്ച് രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ഹമാസുമായുള്ള യുദ്ധം കൂടുതൽ വഷളാകുന്നത് തടയാനുള്ള ശ്രമത്തിനാകും ബൈഡന്‍ മുന്‍തൂക്കം നല്‍കുക.

ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം ബൈഡൻ ജോർദാന്‍ സന്ദര്‍ശിക്കാനിരുന്നതാണ്. എന്നാല്‍ ജോര്‍ദാനില്‍ അറബ് നേതാക്കളുമായി നടക്കാനിരുന്ന ഉച്ചകോടി റദ്ദാക്കിയതോടെ ബൈഡന്‍റെ സന്ദര്‍ശനം ടെല്‍ അവീവിലേക്ക് മാത്രമായി വെട്ടിച്ചുരുക്കുകയായിരുന്നു. ഗാസയില്‍ കഴിഞ്ഞ ദിവസം നടന്ന ആശുപത്രി ആക്രമണത്തിനു പിന്നാലെയാണ് പലസ്‌തീൻ പ്രസിഡന്‍റ് മഹ്‌മൂദ് അബ്ബാസ്, ജോർദാൻ രാജാവ് അബ്‌ദുല്ല, ഈജിപ്‌ത് പ്രസിഡന്‍റ് അബ്‌ദെൽ ഫത്താ എൽസിസി എന്നിവര്‍ ബൈഡനുമായുള്ള ഉച്ചകോടിയിൽ നിന്ന് പിൻമാറിയത്. ജോർദാൻ വിദേശകാര്യ മന്ത്രി അയ്‌മാൻ സഫാദിയാണ് കൂടിക്കാഴ്‌ച റദ്ദാക്കിയ വിവരം അറിയിച്ചത്.

Also Read: Explosion In Gaza Hospital Kills Hundreds | ഗാസയിലെ ആശുപത്രിക്കുനേരെ ഇസ്രയേലിന്‍റെ വ്യോമാക്രമണം ; അഞ്ഞൂറിലേറെ മരണം

അതേസമയം യുദ്ധം കൂടുതൽ വഷളാക്കാൻ യുഎസ് ആഗ്രഹിക്കുന്നില്ലെന്നും, ഇസ്രയേൽ നടത്തുന്ന പോരാട്ടത്തെ ഉത്തേജിപ്പിക്കാൻ യാതൊരു നീക്കവുമില്ലെന്നും യുഎസ് സെക്യൂരിറ്റി കൗൺസിൽ കോർഡിനേറ്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ജോൺ കിർബി അറിയിച്ചു.

‘‘പ്രാദേശിക നേതാക്കൻമാരുമായും ചർച്ച നടത്തി തടവിലാക്കപ്പെട്ടവരെ മടക്കി അയയ്ക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. പ്രശ്‌നം കൂടുതൽ വഷളാകുന്നതിന് യുഎസ് ആഗ്രഹിക്കുന്നില്ല. ഇസ്രയേൽ നടത്തുന്ന പോരാട്ടത്തെ ഉത്തേജിപ്പിക്കാൻ യാതൊരു നീക്കവുമില്ല. ആക്രമണം തടയാനാണ് ശ്രമിക്കുന്നത്. ഈജിപ്‌ത് പ്രസിഡന്‍റ്, ജോർദാന‍് രാജാവ് എന്നിവരുമായി ഇതിനോടകം ചർച്ച നടത്തി. ബന്ദികളാക്കി കൊണ്ടുപോയ യുഎസ് പൗരൻമാരെ മോചിപ്പിക്കുക എന്നത് ബൈഡന്‍റെ പ്രധാന ലക്ഷ്യമാണ്.’’– ജോൺ കിർബി വ്യക്‌തമാക്കി.

അതിനിടെ ഗാസയിലെ അൽ-അഹ്‌ലി അറബ് ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ രംഗത്തെത്തി. ഗാസയിലെ അൽ അഹ്‌ലി ആശുപത്രിയിലുണ്ടായ ദാരുണമായ ജീവഹാനിയിൽ താൻ അഗാധമായി ഞെട്ടിപ്പോയെന്നും ഇരകളുടെ കുടുംബങ്ങളോട് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും നരേന്ദ്ര മോദി എക്‌സിലൂടെ അറിയിച്ചു.

Also Read: Joe Biden's Summit With Arab Leaders Called Off : ഗാസയിലെ ആശുപത്രിക്ക് നേരെ ഉണ്ടായ ബോംബാക്രമണം : ജോ ബൈഡനുമായുള്ള കൂടിക്കാഴ്‌ച റദ്ദാക്കി അറബ് നേതാക്കൾ

ചൊവ്വാഴ്‌ച രാത്രി അല്‍ അഹ്‌ലി അല്‍ അറബി ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിൽ അഞ്ഞൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിന്‍റെ നിരന്തര വ്യോമാക്രമണമാണ് ഇത്രയും വലിയ മനുഷ്യക്കുരുതിയില്‍ കലാശിച്ചതെന്ന് ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ ആരോഗ്യവിഭാഗം അറിയിച്ചു. എന്നാല്‍ തങ്ങള്‍ ആശുപത്രിക്കുനേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇസ്രയേലിന്‍റെ വാദം. തങ്ങളെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട ഹമാസിന്‍റെ റോക്കറ്റ് ലക്ഷ്യം തെറ്റി തകര്‍ന്നാണ് സ്ഫോടനമുണ്ടായതെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഹമാസ് ഭീകരര്‍ തങ്ങള്‍ക്കുനേരെ തുടരെ റോക്കറ്റാക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇതിനിടെ അവര്‍ക്ക് സംഭവിച്ച പിഴവ് പൊട്ടിത്തെറിക്ക് കാരണമായതാണെന്ന് ഇസ്രയേല്‍ സൈന്യം കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.