ഇസ്‌താംബുള്‍: തുര്‍ക്കിയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം, 7,680 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,529,719 ആയി. 5,835 പേര്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
38.94 ദശലക്ഷം ആളുകളാണ് രാജ്യത്ത് വാക്‌സിന്‍റെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചവരുടെ എണ്ണം 20.71 ദശലക്ഷമാണ്. 83.6 ദശലക്ഷമാണ് രാജ്യത്തെ ജനസംഖ്യ.
Also read: ബ്രിട്ടണില്‍ 48,161 പുതിയ കൊവിഡ് കേസുകള്‍
പ്രായപൂര്‍ത്തിയായവരില്‍ 62 ശതമാനം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ചൈനയുടെ സിനോവാക് വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിന് അധികൃതര്‍ അനുമതി നല്‍കിയതോടെ ജനുവരി 14 മുതലാണ് രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിച്ചത്.