ETV Bharat / international

സൗദി അറേബ്യ പ്രവേശന വിലക്ക് പിൻവലിച്ചു - Saudi Arabia to lift entry ban linked to new SARS-CoV-2 strain on Sunday

ജനിതക മാറ്റം സംഭവിച്ച കൊവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിൽ ഡിസംബർ 21നാണ് എല്ലാ വിദേശ വിമാന സര്‍വിസുകൾ അടക്കം കടല്‍മാര്‍ഗവും കരമാര്‍ഗവും രാജ്യത്തേക്കുള്ള യാത്രക്കാരുടെ പ്രവേശനവും വിലക്കിയത്.

സൗദി അറേബ്യയിൽ ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നിരോധിക്കും  ജനിതക മാറ്റം സംഭവിച്ച കൊവിഡ്  കൊവിഡ് 19  Saudi Arabia  Saudi Arabia to lift entry ban linked to new SARS-CoV-2 strain on Sunday  SARS-CoV-2
സൗദി അറേബ്യയിൽ ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നിരോധിക്കും
author img

By

Published : Jan 3, 2021, 12:10 PM IST

റിയാദ്: സൗദി അറേബ്യയിൽ ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം. ഇന്ന് മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജനിതക മാറ്റം സംഭവിച്ച കൊവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിൽ ഡിസംബർ 21നാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. എല്ലാ വിദേശ വിമാന സര്‍വിസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഒപ്പം കടല്‍മാര്‍ഗവും കരമാര്‍ഗവും രാജ്യത്തേക്കുള്ള യാത്രക്കാരുടെ പ്രവേശനവും വിലക്കിയിരുന്നു .

അതേസമയം യുകെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്ന ആളുകൾക്ക് 14 ദിവസത്തെ ക്വാറന്‍റൈൻ നിർബന്ധമാമെന്നും അധികൃതർ അറിയിച്ചു. കൂടാതെ മറ്റ് രാജ്യങ്ങളിൽ നിന്നും എത്തുന്ന ആളുകൾ മൂന്ന് മുതൽ ഏഴ് ദിവസം വരെ ക്വാറന്‍റൈൻ നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.