ETV Bharat / international

'നെറ്റ് സീറോ എമിഷന്‍ 2060'; ചരിത്ര പ്രഖ്യാപനവുമായി സൗദി അറേബ്യ

ഹരിതഗൃഹ വാതകങ്ങളുടെ പ്രസരണം തടയുന്നതിനുള്ള ആഗോള ശ്രമമാണ്‌ നെറ്റ് സീറോ എമിഷന്‍

author img

By

Published : Oct 24, 2021, 11:02 AM IST

Saudi  Saudi Arabia  zero emissions  ഹരിതഗൃഹ വാതക ഉല്‍പാദനം  ഹരിതഗൃഹ വാതകം  ദുബായ്  നിക്ഷേപങ്ങൾ  zero emission 2060
'നെറ്റ് സീറോ എമിഷന്‍ 2060'; ഹരിതഗൃഹ വാതക ഉല്‍പാദനം ലക്ഷ്യമിട്ട്‌ സൗദി അറേബ്യ

ദുബായ് : 2060 ആകുമ്പോഴേക്കും ഹരിതഗൃഹ വാതകങ്ങളുടെ പ്രസരണം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന പ്രതിജ്ഞയുമായി എണ്ണ ഉത്പാദനത്തില്‍ മുന്‍പന്തിയിലുള്ള സൗദി അറേബ്യ. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിലുള്ള സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് ഫോറമാണ് നിലപാട് പ്രഖ്യാപിച്ചത്.

മനുഷ്യ നിർമിത കാലാവസ്ഥാവ്യതിയാനം തടയുന്നതിനുള്ള ആഗോള ശ്രമമായ 'നെറ്റ് സീറോ എമിഷന്‍' പദ്ധതിയില്‍ നൂറിലധികം രാജ്യങ്ങളുടെ പങ്കാളിത്തമുണ്ട്.

450 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കും. 200 ദശലക്ഷം ടൺ കാർബൺ ഉത്പാദനം കുറയ്ക്കും, റിയാദ് കൂടുതൽ സുസ്ഥിരമായ തലസ്ഥാനമാക്കി മാറ്റും തുടങ്ങിയവയാണ് പ്രഖ്യാപനങ്ങള്‍.

അതേസമയം രാജ്യാതിര്‍ത്തിക്കുള്ളില്‍ എണ്ണ ഉത്പാദനം കുറയ്ക്കാൻ ലക്ഷ്യമിടുന്നുണ്ടെങ്കിലും, സൗദി എണ്ണ, വാതക നിക്ഷേപങ്ങൾ മന്ദഗതിയിലാക്കുകയോ ഫോസിൽ ഇന്ധനങ്ങള്‍ സംബന്ധിച്ച വിപണിനിയന്ത്രണം ഉപേക്ഷിക്കുകയോ ചെയ്യുന്നതായി സൂചനകളൊന്നുമില്ല.

ഊർജ കയറ്റുമതി

ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നതിൽ നിന്ന് ലോകം മാറിക്കൊണ്ടിരിക്കുന്നതിനാൽ വരുമാനം വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങൾക്കിടയിലും ഊർജ കയറ്റുമതി സൗദി സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്‌.

എണ്ണയിൽ നിന്ന് മാത്രം ഈ വർഷം രാജ്യം 150 ബില്യൺ ഡോളർ വരുമാനമുണ്ടാക്കുമെന്നാണ്‌ പ്രവചിക്കപ്പെടുന്നത്‌.

ALSO READ: ഇന്ധനവിലയില്‍ വീണ്ടും ഇരുട്ടടി ; സംസ്ഥാനത്ത് 110 കടന്ന് പെട്രോൾ വില

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.