വാഷിങ്ടണ്‍: ഇറാന്‍- അമേരിക്ക സംഘര്‍ഷത്തെത്തുടര്‍ന്ന് 14,000 സൈനികരെ കൂടി മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്ക് അയക്കാന്‍ അമേരിക്ക നീക്കം നടത്തുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് പെന്‍റഗണ്‍ . ഈ മേഖലയിലേക്ക് അമേരിക്ക ഡസന്‍ കണക്കിന് യുദ്ധക്കപ്പലുകളും സൈനികരെയും വിന്യസിക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം ആദ്യം തന്നെ സൈനികരുടെ അംഗബലം വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. വാള്‍സ്ട്രീറ്റ് പുറത്ത് വിട്ട വാര്‍ത്ത വലിയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. അതേ സമയം ഈ റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റാണെന്നും ആധികാരികതയില്ലെന്നും പെന്‍റഗണ്‍ ഔദ്യോഗിക വക്താവ് അലിസ ഫറ ട്വിറ്ററില്‍ കുറിച്ചു.
-
This reporting by the @WSJ is wrong. The U.S. is not sending 14,000 troops to the Middle East to confront Iran. https://t.co/zxswP6sf3B
— Alyssa Farah (@PentagonPresSec) December 5, 2019 " class="align-text-top noRightClick twitterSection" data="
">This reporting by the @WSJ is wrong. The U.S. is not sending 14,000 troops to the Middle East to confront Iran. https://t.co/zxswP6sf3B
— Alyssa Farah (@PentagonPresSec) December 5, 2019This reporting by the @WSJ is wrong. The U.S. is not sending 14,000 troops to the Middle East to confront Iran. https://t.co/zxswP6sf3B
— Alyssa Farah (@PentagonPresSec) December 5, 2019
കഴിഞ്ഞ സെപ്തംബറിലാണ് സൗദി എണ്ണ സ്ഥാപനങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണവും മിസൈല്‍ ആക്രമണവുമുണ്ടായത്. തുടര്‍ന്ന് ഈ മേഖലയിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു . ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഹോര്‍മൂസ് കടലിടുക്കില്‍ നിന്ന് ഇറാന്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് അമേരിക്ക സൗദി അറേബ്യയിലും സൈന്യത്തെ വിന്യസിക്കുകയായിരുന്നു. ഈ മേഖലയില്‍ ഉയരുന്ന ഭീഷണികള്‍ക്ക് പ്രതിരോധം സൃഷ്ടിക്കാനാണ് ഇങ്ങനെയൊരു നീക്കമെന്നായിരുന്നു അന്ന് പെന്‍റഗണ്‍ വിശദീകരിച്ചിരുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ ഇറാന്‍റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പെന്‍റഗണ്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇറാന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ഒഴിവാക്കിയാല്‍ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചക്ക് തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനി വ്യക്തമാക്കിയിട്ടുണ്ട്.