രാമല്ല: മിഡിൽ ഈസ്റ്റ് സമാധാന പദ്ധതി പ്രഖ്യാപിച്ചാൽ ഓസ്ലോ കരാറില്‍ നിന്നും പിന്മാറുമെന്ന് അമേരിക്കക്ക് പലസ്തീന്‍റെ ഭീഷണി. ട്രംപ് തന്‍റെ പദ്ധതി പ്രഖ്യാപിച്ചാല്‍ ഇടക്കാല കരാറിൽ നിന്നും പിന്മാറാനുള്ള അവകാശം പലസ്‌തീൻ ലിബറേഷൻ ഓർഗനൈസേഷനുണ്ടെന്ന് മധ്യസ്ഥ ചർച്ചകളിലെ പലസ്‌തീന്‍റെ മുഖ്യ ഇടനിലക്കാരന്‍ സെയ്ബ് എറികാറ്റ് പറഞ്ഞു. തങ്ങളുടെ ലക്ഷ്യങ്ങളെ ഇല്ലാതാക്കാനുള്ള ട്രംപിന്‍റെ ഗൂഡാലോചനയാണ് മിഡിൽ ഈസ്റ്റ് സമാധാന പദ്ധതിയെന്നാണ് പലസ്‌തീന്‍റെ ആരോപണം. പദ്ധതി ട്രംപ് വ്യാഴാഴ്ച്ച പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. പദ്ധതി നടപ്പായാല്‍ ഇസ്രേയല്‍ ഇപ്പോൾ കയ്യടക്കി വെച്ചിരിക്കുന്ന തങ്ങളുടെ പ്രദേശങ്ങൾ സ്ഥിരമായി അവരുടെ കൈവശമാകുമെന്നും പാലസ്‌തീന്‍ ആരോപിച്ചു. 1995-ല്‍ വൈറ്റ് ഹൗസില്‍ വെച്ചാണ് ഇസ്രേയലും പാലസ്‌തീനും ഓസ്ലോ കരാറില്‍ ഒപ്പുവെക്കുന്നത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസാക്ക് റാബിനും യാസർ അരഫാത്തും ചേർന്നാണ് ഉടമ്പടി ഒപ്പുവെച്ചത്.
ഓസ്ലോ കരാറില്‍ നിന്നും പിന്മാറുമെന്ന് അമേരിക്കക്ക് പലസ്തീന്‍റെ ഭീഷണി - അമേരിക്ക
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് മിഡിലീസ്‌റ്റ് സമാധാന പദ്ധതി പ്രഖ്യാപിച്ചാല്‍ ഓസ്ലോ കരാറില്‍ നിന്നും പിന്മാറുമെന്നാണ് പലസ്‌തീന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്
രാമല്ല: മിഡിൽ ഈസ്റ്റ് സമാധാന പദ്ധതി പ്രഖ്യാപിച്ചാൽ ഓസ്ലോ കരാറില്‍ നിന്നും പിന്മാറുമെന്ന് അമേരിക്കക്ക് പലസ്തീന്‍റെ ഭീഷണി. ട്രംപ് തന്‍റെ പദ്ധതി പ്രഖ്യാപിച്ചാല്‍ ഇടക്കാല കരാറിൽ നിന്നും പിന്മാറാനുള്ള അവകാശം പലസ്‌തീൻ ലിബറേഷൻ ഓർഗനൈസേഷനുണ്ടെന്ന് മധ്യസ്ഥ ചർച്ചകളിലെ പലസ്‌തീന്‍റെ മുഖ്യ ഇടനിലക്കാരന്‍ സെയ്ബ് എറികാറ്റ് പറഞ്ഞു. തങ്ങളുടെ ലക്ഷ്യങ്ങളെ ഇല്ലാതാക്കാനുള്ള ട്രംപിന്‍റെ ഗൂഡാലോചനയാണ് മിഡിൽ ഈസ്റ്റ് സമാധാന പദ്ധതിയെന്നാണ് പലസ്‌തീന്‍റെ ആരോപണം. പദ്ധതി ട്രംപ് വ്യാഴാഴ്ച്ച പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. പദ്ധതി നടപ്പായാല്‍ ഇസ്രേയല്‍ ഇപ്പോൾ കയ്യടക്കി വെച്ചിരിക്കുന്ന തങ്ങളുടെ പ്രദേശങ്ങൾ സ്ഥിരമായി അവരുടെ കൈവശമാകുമെന്നും പാലസ്‌തീന്‍ ആരോപിച്ചു. 1995-ല്‍ വൈറ്റ് ഹൗസില്‍ വെച്ചാണ് ഇസ്രേയലും പാലസ്‌തീനും ഓസ്ലോ കരാറില്‍ ഒപ്പുവെക്കുന്നത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസാക്ക് റാബിനും യാസർ അരഫാത്തും ചേർന്നാണ് ഉടമ്പടി ഒപ്പുവെച്ചത്.
fgdfggd
Conclusion: