ETV Bharat / international

സിറിയയിലെ ഇഡ്‌ലിബിൽ ഷെല്ലാക്രമണം

38 ഷെല്ലാക്രമണങ്ങളാണ് വിവിധ പ്രവിശ്യകളിലായി ഉണ്ടായത്.

Terrorists carry out 38 attacks on Syria's Idlib de-escalation zone  Jabhat al-Nusra terrorist group  syria  idlib  idlib deescalation zone  സിറിയയിലെ ഇഡ്‌ലിബിൽ ഷെല്ലാക്രമണം  ജബത് അൽ നുസ്ര  സിറിയ
സിറിയയിലെ ഇഡ്‌ലിബിൽ ഷെല്ലാക്രമണം
author img

By

Published : Jun 15, 2021, 7:09 AM IST

ഡമാസ്‌കസ് : തീവ്രവാദ ഗ്രൂപ്പായ ജബത് അൽ നുസ്ര 24 മണിക്കൂറിനിടെ ഇഡ്‌ലിബിൽ 38 ഷെല്ലാക്രമണങ്ങള്‍ നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ സെന്‍റർ ഫോർ റീകൺസിലിയേഷൻ ഓഫ് സിറിയയുടെ ഉപ മേധാവി വാദിം കുലിദ്. റഷ്യയില്‍ നിരോധിക്കപ്പെട്ട ഭീകരഗ്രൂപ്പാണ് ജബത് അല്‍ നുസ്ര.

ഇഡ്‌ലിബ്, ലതാകിയ, അലപ്പോ, ഹമാ പ്രവിശ്യകളിലാണ് ഷെല്ലാക്രമണമുണ്ടായത്. എന്നാൽ തുർക്കിയുടെ അനധികൃത സായുധ സംഘങ്ങളുടെ ഭാഗത്ത് നിന്ന് കഴിഞ്ഞ ദിവസം ഷെല്ലാക്രമണം ഉണ്ടായിട്ടില്ലെന്ന് കുലിത് പറഞ്ഞു.

Also read: 135 ഇന്ത്യൻ സൈനികർക്ക് വിശിഷ്ട സേവനത്തിനുള്ള യുഎൻ മെഡൽ

റഷ്യൻ പ്രതിരോധ മന്ത്രാലയം സിറിയന്‍ അഭയാർഥികൾക്കായി അനുരഞ്ജന സംഘടന സ്ഥാപിച്ചത് 2016 ഫെബ്രുവരിയിലാണ്. മാനുഷിക സഹായങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് സെന്‍റർ ഫോർ റീകൺസിലിയേഷൻ ഓഫ് സിറിയയുടെ ലക്ഷ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.