ബാഗ്‌ദാദ്: ഇറാഖിലെ സലാഹുദ്ദീൻ പ്രവിശ്യയിൽ ഏഴ് സുരക്ഷാ സൈനികർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) സംഘടനയിലെ തീവ്രവാദികൾ ആക്രമണം നടത്തിയെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്‌ച വൈകിട്ടായിരുന്നു ആക്രമണം. ഇറാഖ് പൊലീസും സർക്കാർ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള സുന്നി അർധസൈനിക പോരാളികളുടെ സംയുക്ത സേനയും ചേർന്ന് റോഡരികിൽ ബോംബ് കണ്ടെത്തിയിരുന്നു. ബാഗ്‌ദാദിൽ നിന്ന് 200 കിലോമീറ്റർ വടക്ക് അൽ-സുയ്യ ഗ്രാമത്തിലാണ് ബോംബ് കണ്ടെത്തിയത്. ഇത് നിവർവീര്യമാക്കുന്നതിനിടെ സമീപത്തെ മഖോൾ പർവത മേഖലയിൽ നിന്ന് വെടിവെപ്പ് ഉണ്ടായി. തുടർന്നാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും നാല് സുന്നി പോരാളികളും കൊല്ലപ്പെട്ടത്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗുരുതരമായ പരിക്കുണ്ട്.
ഇറാഖിൽ ഐ.എസ് ആക്രമണം; ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു - bagdad is attack
ബാഗ്‌ദാദിൽ നിന്ന് 200 കിലോമീറ്റർ വടക്ക് അൽ-സുയ്യ ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായത്