റിയാദ്: യെമൻ ഷിയാ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിൽ നാല് ജീവനക്കാർക്ക് പരിക്കേറ്റു. സ്‌ഫോടക വസ്‌തുക്കൾ നിറച്ച ഡ്രോൺ സൗദി സൈന്യം തകർത്തെങ്കിലും പൊട്ടിത്തെറിച്ചതിന്‍റെ അവശിഷ്‌ടങ്ങൾ കാരണം പരിക്കേൽക്കുകയായിരുന്നു.
പ്രസിഡന്‍റ് അബ്‌ദറബ്ബു മൻസൂർ ഹാദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സൈന്യവും ഹൂതി വിമതരും തമ്മിലുള്ള സായുധ പോരാട്ടത്തിൽ യെമൻ വർഷങ്ങളായി മുങ്ങിയിരിക്കുകയാണ്.
ALSO READ: ബൈഡൻ-ജിൻപിങ് ഉഭയകക്ഷിചർച്ച ഈ വർഷം അവസാനം
2015 മാർച്ച് മുതൽ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം ഹാദിയുടെ സൈന്യവുമായി സഹകരിച്ചുകൊണ്ട് സനയുടെ തലസ്ഥാനവും വടക്ക്-പടിഞ്ഞാറൻ യെമനിലെ വലിയ പ്രദേശങ്ങളും നിയന്ത്രിക്കുന്ന വിമതർക്കെതിരെ നീക്കം നടത്തിവരുന്നു. ഈ സാഹചര്യത്തിലാണ് സൗദിയുടെ അതിർത്തി പ്രദേശങ്ങളിലും മറ്റും ഹൂതികൾ പലപ്പോഴായി ഡ്രോൺ ആക്രമണം നടത്തുന്നത്.