ദുബായ്: ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഇന്ത്യയിൽ നിന്നുള്ള 88 ഐസിയു നഴ്‌സുമാർ ദുബായിലെത്തി. യുഎഇയുടെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇന്ത്യൻ കോൺസുലേറ്റിന്‍റെയും യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്‍റെയും പിന്തുണയോടെയാണ് ആരോഗ്യ പ്രവർത്തകർ ദുബായിലെത്തിയത്.
ഗുരുതരമായ പരിചരണത്തിൽ മികച്ച പരിശീലനം ലഭിച്ച 60 നഴ്‌സുമാരെ ഇതിനായി ആസ്റ്റർ തിരഞ്ഞെടുത്തു. ഇവർ ദുബായിലെ കൊവിഡ് -19 കെയർ കേന്ദ്രങ്ങളിൽ യുഎഇ സർക്കാറിന്‍റെ സേനയിൽ ചേരും. ഈ സംരംഭം ഇന്ത്യയും യുഎഇയും തമ്മിൽ നിലനിൽക്കുന്ന വിശ്വസനീയമായ ബന്ധത്തെയും പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്‍റെ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആസാദ് മൂപ്പൻ പറഞ്ഞു.