ETV Bharat / international

ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ മരിച്ചവരുടെ എണ്ണം 536 - ഇറാഖ്

ഇറാഖ് പാർലമെന്‍റുമായി ബന്ധപ്പെട്ട കമ്മീഷന്‍റെ പ്രസ്താവനയിൽ 519 പ്രതിഷേധക്കാരുടെയും 17 സുരക്ഷാ അംഗങ്ങളുടെയും മരണവും 20,026 പ്രതിഷേധക്കാർക്കും 3,519 സുരക്ഷാ അംഗങ്ങൾക്കും പരിക്കേറ്റെന്നും വ്യക്തമാക്കുന്നതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു

Iraq unrest  Anti-govt protest in Iraq  Independent High Commission for Human Rights  Barham Saleh  ഇറാഖ്  ഇറാഖ് മനുഷ്യാവകാശ കമ്മീഷന്‍
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ മരിച്ചവരുടെ എണ്ണം 536
author img

By

Published : Feb 3, 2020, 7:30 PM IST

ബാഗ്‌ദാദ്: രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ മരിച്ചവരുടെ എണ്ണം 536ല്‍ എത്തിയെന്നും 23,545 പേർക്ക് പരിക്കേറ്റെന്നും ഇറാഖ് മനുഷ്യാവകാശ കമ്മീഷന്‍. ഇറാഖ് പാർലമെന്‍റുമായി ബന്ധപ്പെട്ട കമ്മീഷന്‍റെ പ്രസ്താവനയിൽ 519 പ്രതിഷേധക്കാരുടെയും 17 സുരക്ഷാ അംഗങ്ങളുടെയും മരണവും 20,026 പ്രതിഷേധക്കാർക്കും 3,519 സുരക്ഷാ അംഗങ്ങൾക്കും പരിക്കേറ്റെന്നും വ്യക്തമാക്കുന്നതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ കാലയളവിൽ തടവുകാരുടെ എണ്ണം 2,713 ആണെന്നും എന്നാൽ 328 പേർ മാത്രമാണ് തടങ്കലിൽ കഴിയുന്നതെന്നും ഐ‌എച്ച്‌സി‌ആർ അംഗം അലി അൽ ബയ്യതി പറഞ്ഞു.

സമഗ്രമായ പരിഷ്കരണം, അഴിമതിക്കെതിരായ പോരാട്ടം, മെച്ചപ്പെട്ട പൊതു സേവനങ്ങൾ, കൂടുതൽ തൊഴിലവസരങ്ങൾ എന്നിവ ആവശ്യപ്പെട്ട് തലസ്ഥാനമായ ബാഗ്‌ദാദിലും മധ്യ, തെക്കൻ ഇറാഖിലെ മറ്റ് നഗരങ്ങളിലും വൻതോതിലുള്ള സർക്കാർ വിരുദ്ധ പ്രകടനങ്ങൾ തുടരുകയാണ്. രാജ്യത്തിന്‍റെ പുതിയ പ്രധാനമന്ത്രിയായി മുഹമ്മദ് തൗഫിക് അല്ലവിയെ നിയമിക്കുന്നതില്‍ ശക്തമായ എതിര്‍പ്പാണ് നിലനില്‍ക്കുന്നത്. അഡെൽ അബ്ദുൽ മഹ്ദി രാജിവച്ച് രണ്ട് മാസത്തിന് ശേഷം ശനിയാഴ്ച പ്രസിഡന്‍റ് ബർഹാം സാലെ അല്ലാവിയെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. ഇറാനിയൻ മിലിട്ടറി കമാൻഡർ ഖാസെം സോളിമാനിയെ ജനുവരി മൂന്നിന് കൊലപ്പെടുത്തിയതിനെത്തുടർവന്ന് യുഎസും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിക്കുന്നതിനിടയിലാണ് അല്ലവിയുടെ നിയമനം അവസാനിച്ചത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.