ഇസ്‌താംബുള്‍: തുര്‍ക്കിയില്‍ 2516 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,95,255 ആയതായി തുര്‍ക്കി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേ സമയം 24 മണിക്കൂറിനിടെ 84 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ തുര്‍ക്കിയിലെ കൊവിഡ് മരണനിരക്ക് 10,887 ആയി. 2018 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണം 3,38239 ആയി. 2740 പേര്‍ രാജ്യത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു. കൊവിഡ് രോഗികളിലെ ന്യൂമോണിയ ബാധിതര്‍ 4.7 ശതമാനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം 1,41,944 പരിശോധനകള്‍ കൂടി നടത്തിയതോടെ ഇതുവരെ രാജ്യത്ത് 1,51,27,811 പേരെ പരിശോധനക്ക് വിധേയരാക്കി. മാര്‍ച്ച് 11നാണ് തുര്‍ക്കിയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്‌തത്.
തുര്‍ക്കിയില്‍ 2516 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID-19
24 മണിക്കൂറിനിടെ 84 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു