ETV Bharat / international

താലിബാന്‍ ആക്രമണത്തില്‍ 2,219 ആളുകള്‍ കൊല്ലപ്പെട്ടതായി അഫ്‌ഗാനിസ്ഥാന്‍ - taliban attacks

സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ യുദ്ധക്കുറ്റമായി കണക്കാക്കുമെന്ന് അഫ്‌ഗാനിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം

താലിബാന്‍ ആക്രമണത്തില്‍ 2,219 ആളുകള്‍ കൊല്ലപ്പെട്ടു  അഫ്‌ഗാന്‍ ആഭ്യന്തര മന്ത്രാലയം  കാബൂള്‍  taliban attacks  afghan latest news
താലിബാന്‍ ആക്രമണം
author img

By

Published : Jan 4, 2020, 4:30 PM IST

കാബൂള്‍: താലിബാന്‍ 2019 ല്‍ അഫ്‌ഗാനിസ്ഥാനില്‍ നടത്തിയ ആക്രമണത്തില്‍ രണ്ടായിരത്തിയിരുനൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി അഫ്‌ഗാന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. 2019 ല്‍ താലിബാന്‍ തീവ്രവാദികള്‍ നിരവധി ചാവേര്‍ ആക്രമണങ്ങളും ഐഇഡി സ്‌ഫോടനങ്ങളും ഗറില്ല ആക്രമണങ്ങളും നടത്തിയിട്ടുണ്ട്. ആക്രമണങ്ങളില്‍ രാജ്യത്താകെ 2,219 ആളുകള്‍ കൊല്ലപ്പെടുകയും 5,172 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു.

ബാല്‍ക്കിന്‍റെ തലസ്ഥാന നഗരിയായ മസാര്‍-ഇ-ഷെരീഫില്‍ ശനിയാഴ്‌ച നടന്ന ഐഇഡി സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ യുദ്ധക്കുറ്റമായി കണക്കാക്കുമെന്നും സാധാരണക്കാര്‍ക്കിടയിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നെന്നും ആഭ്യന്തര മന്ത്രാലയം പുറത്തറിക്കിയ പ്രസ്താവനയില്‍ പറയുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.