ജെനീവ: കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ വൈറസിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ലോകാരോഗ്യ സംഘടന പുതിയ സോഷ്യൽ മീഡിയ ക്യാമ്പെയ്ൻ ആരംഭിച്ചു. വൈറസിനെക്കുറിച്ച് ആളുകൾ ഭയപ്പെടുന്നുണ്ട്. അത് സാധാരണമാണ്. കൃത്യമായ വിവരങ്ങൾ ഉപയോഗിച്ച് ആ ഭയം നിയന്ത്രിക്കാനും മോഡറേറ്റ് ചെയ്യാനും ഈ ക്യാമ്പെയ്‌നിലൂടെ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. അതുകൊണ്ടാണ് ലോകാരോഗ്യ സംഘടന "കോവിഡ് -19 " എന്ന പേരിൽ ഒരു പുതിയ സോഷ്യൽ മീഡിയ ക്യാമ്പെയ്‌ന്‍ ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആശുപത്രി അധികൃതരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് 19; പുതിയ സോഷ്യൽ മീഡിയ ക്യാമ്പെയ്‌നുമായി ലോകാരോഗ്യ സംഘടന - കൊവിഡ് 19
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആശുപത്രി അധികൃതരുമായി ബന്ധപ്പെടണമെന്നും ലോകാരോഗ്യ സംഘടന
![കൊവിഡ് 19; പുതിയ സോഷ്യൽ മീഡിയ ക്യാമ്പെയ്‌നുമായി ലോകാരോഗ്യ സംഘടന WHO launches new social media campaign Social media campaign against COVID-19 COVID-19 campaign on social media WHO Director-General Tedros Adhanom Ghebreyesus Tedros Adhanom Ghebreyesus COVID-19 outbreak കൊവിഡ് 19 പുതിയ സോഷ്യൽ മീഡിയ ക്യാമ്പയ്ൻ ആരംഭിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6312230-468-6312230-1583464429250.jpg?imwidth=3840)