കീവ്: റഷ്യൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ അംഗത്വത്തിനായുള്ള അപേക്ഷയിൽ യുക്രൈൻ പ്രസിഡന്‍റ് വ്‌ളാദ്മിര്‍ സെലന്‍സ്‌കി ഒപ്പുവച്ചതായി യുക്രൈൻ പാർലമെന്‍റ് തിങ്കളാഴ്‌ച അറിയിച്ചിരുന്നു. യുക്രൈൻ പാർലമെന്‍റിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്. യുക്രൈൻ-റഷ്യ അനുനയ ചർച്ച എങ്ങുമെത്താത്ത സാഹചര്യത്തിൽ, പാശ്ചാത്യ ശക്തികളുമായുള്ള ബന്ധം ദൃഢമാക്കുന്ന യൂറോപ്യൻ യൂണിയൻ അംഗത്വം യുക്രൈന് എത്രത്തോളം അനിവാര്യമാണെന്ന ചോദ്യം വളരെ പ്രാധാന്യമർഹിക്കുന്നു.
-
President @ZelenskyyUa has signed application for the membership of #Ukraine in the European Union.
— Verkhovna Rada of Ukraine (@ua_parliament) February 28, 2022 " class="align-text-top noRightClick twitterSection" data="
This is a historic moment! pic.twitter.com/rmzdgIwArc
">President @ZelenskyyUa has signed application for the membership of #Ukraine in the European Union.
— Verkhovna Rada of Ukraine (@ua_parliament) February 28, 2022
This is a historic moment! pic.twitter.com/rmzdgIwArcPresident @ZelenskyyUa has signed application for the membership of #Ukraine in the European Union.
— Verkhovna Rada of Ukraine (@ua_parliament) February 28, 2022
This is a historic moment! pic.twitter.com/rmzdgIwArc
അംഗത്വത്തിന്‍റെ പ്രാധാന്യം
യൂറോപ്യൻ യൂണിയൻ അംഗത്വം, ശക്തമായ യൂറോപ്യൻ രാജ്യങ്ങളുടെ സൈനികതലകത്തിലും സാമ്പത്തിക തലത്തിലുമുള്ള സംരക്ഷണം യുക്രൈന് ഉറപ്പാക്കും. ഫ്രാൻസും ജർമനിയും ഉൾപ്പെടെ 27 അംഗരാജ്യങ്ങൾ യൂറോപ്യൻ യൂണിയനിൽ ഉൾപ്പെടുന്നു. ഈ രാജ്യങ്ങൾക്ക് ബൃഹത്തായ സൈന്യവും സാമ്പത്തികവുമായ ശക്തിയുണ്ട്. കൂടാതെ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്ക് വ്യാപാര ആനുകൂല്യങ്ങൾ ലഭിക്കുമെന്നതും യുക്രൈന്‍റെ നീക്കത്തിന് സഹായകമാകുന്ന ഘടകമാണ്.
യൂറോപ്യൻ യൂണിയൻ പ്രവേശനം ഭാവിയിലെ റഷ്യൻ അധിനിവേശത്തിൽ നിന്ന് യുക്രൈന് സുരക്ഷ നൽകും. യുക്രൈന് ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സാമ്പത്തിക സഹായം നൽകുമെന്ന് നേരത്തേ തന്നെ യൂറോപ്യൻ യൂണിയൻ അറിയിച്ചിരുന്നു. കൂടാതെ റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങളും പ്രഖ്യാപിച്ചു. മഡ്രിഡിലെ സാറ്റലൈറ്റ് സെന്‍റർ വഴി റഷ്യൻ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ യൂറോപ്യൻ യൂണിയൻ കീവിനെ സഹായിക്കുമെന്ന് റഷ്യൻ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു.
നീക്കം പുടിനുമായി അനുനയത്തിനില്ലെന്ന് വ്യക്തമാക്കുന്നത്
യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള അപേക്ഷയിൽ ഒപ്പു വയ്ക്കുന്നതിന്‍റെ ചിത്രങ്ങൾ സെലൻസ്‌കിയും പുറത്തുവിട്ടിരുന്നു. താൻ യുക്രൈന്‍റെ യൂറോപ്യൻ യൂണിയൻ അംഗത്വ അപേക്ഷയിൽ ഒപ്പുവച്ചുവെന്നും നമുക്ക് ഇത് ഒന്നിച്ച് നേടാനാകുമെന്നും ഒപ്പുവച്ച ശേഷം സെലൻസ്‌കി പ്രതികരിച്ചു.
യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യുക്രൈൻ-റഷ്യ ചർച്ചകളുടെ ആദ്യഘട്ടം അന്തിമതീരുമാനങ്ങളിലൊന്നും എത്തിച്ചേരാതെ തുടർചർച്ചയ്‌ക്കുള്ള ധാരണയിലാണ് അവസാനിച്ചത്. ഈ സാഹചര്യത്തിൽ യുക്രൈനെ തങ്ങളുടെ വരുതിയിലാക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നുവെന്ന് പണ്ടുമുതൽക്കെ ആരോപിക്കുന്ന റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിനുമായി പൊരുത്തപ്പെടാൻ സാധ്യതയില്ലെന്നതാണ് പുതിയ നീക്കം ചൂണ്ടിക്കാണിക്കുന്നത്.
READ MORE:ബെലാറുസ് ചര്‍ച്ചയ്‌ക്കിടെ കീവിലും ഖാര്‍കീവിലും ഷെല്ലാക്രമണം ; 40 മൈൽ നീളത്തില്‍ റഷ്യന്‍ ടാങ്കുകള്‍
'ചരിത്ര നിമിഷം' എന്ന വാചകത്തോടുകൂടിയായിരുന്നു യുക്രൈൻ പാർലമെന്‍റ് ഇക്കാര്യം ട്വീറ്റ് ചെയ്‌തത്. ചരിത്ര പ്രാധാന്യമുള്ള ഒരു രേഖയിൽ സെലെൻസ്‌കി ഒപ്പുവച്ചുവെന്ന് പ്രസിഡന്‍റിന്‍റെ ഓഫിസ് ഡെപ്യൂട്ടി ഹെഡ് ആയ ആൻഡ്രി സിബിഗ അറിയിച്ചു. ഒപ്പുവച്ച രേഖകൾ ഇതിനകം ബ്രസൽസിലേക്ക് അയച്ചു. യൂറോപ്യൻ യൂണിയൻ നടപടിക്രമങ്ങൾ അനുസരിച്ച്, അംഗത്വ അപേക്ഷ യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡൻസിക്ക് സമർപ്പിക്കണം. നിലവിൽ ഫ്രാൻസാണ് കൗൺസിലിന് നേതൃത്വം നൽകുന്നത്.