ETV Bharat / international

മോസ്കോയിൽ അറസ്റ്റിലായ നവാൽനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് - Russian Opposition leader Navalny

ഞായറാഴ്ചയാണ് നവാൽനി മോസ്കോയിലെ ഷെറെമെറ്റീവോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ്  അലക്‌സി നവാൽനി  മോസ്കോ പൊലീസ്  US State Dept  Russian Opposition leader Navalny  Russian Opposition leader
അറസ്റ്റിലായ നവാൽനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ്
author img

By

Published : Jan 18, 2021, 8:47 AM IST

മോസ്കോ: മോസ്കോ പൊലീസ് അറസ്റ്റ് ചെയ്ത റഷ്യയിലെ പ്രമുഖ പ്രതിപക്ഷ നേതാവും ക്രെംലിൻ വിമർശകനുമായ അലക്‌സി നവാൽനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ്.

ഞായറാഴ്ചയാണ് നവാൽനി മോസ്കോയിലെ ഷെറെമെറ്റീവോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. ഉടൻ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നവാൽ‌നി രണ്ട് ഭരണപരമായ കുറ്റകൃത്യങ്ങളിൽ പ്രതിയാണെന്ന് കണ്ടെത്തിയതിനാൽ പ്രൊബേഷൻ ലംഘനത്തിന് അറസ്റ്റ് ചെയ്യുമെന്ന് റഷ്യൻ ഫെഡറൽ പെനിറ്റൻഷ്യറി സർവീസ് മുന്നറിയിപ്പ് നൽകിയിരുന്നു. അറസ്റ്റിലായ നവാൽനിക്കൊപ്പം അഭിഭാഷകനെ പോലും പോകാൻ അനുവദിച്ചില്ലെന്ന് അദ്ദേഹത്തിന്‍റെ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

അഞ്ച് മാസം മുമ്പാണ് നവാൽനിയെ വിഷം ഉള്ളിൽ ചെന്ന് കോമയിലായ നിലയിൽ ജർമനിയിൽ എത്തിച്ചത്. സോവിയറ്റ് കാലഘട്ടത്തിൽ റഷ്യ വികസിപ്പിച്ചെടുത്ത സൈനിക ഗ്രേഡ് നാഡി ഏജന്‍റായ നോവിച്ചോക്കാണ് നവാൽനിക്ക് നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ജർമനിയിലായിരുന്ന സമയത്ത് നവാൽനിയെ രാജ്യത്തിന്‍റെ ഫെഡറൽ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.