ETV Bharat / international

വനിതാ മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകം അന്വേഷിക്കണമെന്ന് യുനസ്‌കോ ഡയറക്ടര്‍ ജനറല്‍

author img

By

Published : Dec 19, 2019, 11:38 PM IST

കഴിഞ്ഞ നവംബര്‍ 25നാണ് മാധ്യമ പ്രവര്‍ത്തകയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

UNESCO condemns  Audrey Azoulay condemns  Audrey Azoulay on Pakistan  Audrey Azoulay on journalist killing  വനിതാ മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകം അന്വേഷിക്കണമെന്ന് യുനസ്‌കോ ഡയറക്ടര്‍ ജനറല്‍  കഴിഞ്ഞ നവംബര്‍ 25നാണ് മാധ്യമ പ്രവര്‍ത്തകയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്
വനിതാ മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകം അന്വേഷിക്കണമെന്ന് യുനസ്‌കോ ഡയറക്ടര്‍ ജനറല്‍

റോം: പാകിസ്ഥാനിലെ മാധ്യമപ്രവർത്തക ഉറൂജ് ഇക്ബാലിന്‍റെ കൊലപാതകത്തില്‍ യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി ഒസോളി അപലപിച്ചു. കൊലപാതകം ഉടൻ അന്വേഷിക്കണമെന്ന് പാകിസ്ഥാൻ സര്‍ക്കാരിനോട് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. നവംബർ 25ന് ലാഹോറിലെ കെട്ടിടത്തിലാണ് ഇക്ബാലിനെ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോകമെമ്പാടും വനിതാ മാധ്യമപ്രവർത്തകരും ശാരീരികമായും മാനസികമായും
ഭീഷണി നേരിടുന്നുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. ഭർത്താവിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് ഉറൂജ് ഇക്ബാൽ അടുത്തിടെ പൊലീസിനോട് പറഞ്ഞിരുന്നു. മാധ്യമപ്രവർത്തകയെന്ന നിലയിൽ തന്‍റെ ജോലി ഉപേക്ഷിക്കാൻ സമ്മർദമുണ്ടെന്നും അവര്‍ അറിയിച്ചിരുന്നുവെന്നും ഒസോളി ചൂണ്ടിക്കാട്ടി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തിലാണ് കൊലപാതകം നടന്നതെന്നും അതിനാല്‍ വനിതാ മാധ്യമപ്രവർത്തകർക്കെതിരായ ഭീഷണികൾക്കെതിരെ നടപടിയെടുക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.

Intro:Body:

hjklhgl

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.