ETV Bharat / international

ചാള്‍സ് രാജകുമാരൻ ഇന്ത്യ സന്ദര്‍ശിക്കും

author img

By

Published : Oct 28, 2019, 8:05 AM IST

ചാള്‍സിന്‍റെ മകൻ വില്യം രാജകുമാരനും ഭാര്യ കെയിറ്റും പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ചാള്‍സ് ഇന്ത്യയിലെത്തുന്നതെന്നതും ശ്രദ്ധേയം

ചാള്‍സ് രാജകുമാരൻ ഇന്ത്യ സന്ദര്‍ശിക്കും

ലണ്ടൻ: ചാള്‍സ് രാജകുമാരൻ ഇന്ത്യ സന്ദര്‍ശിക്കുന്നു. രണ്ട് കൊല്ലത്തിനിടെ ഇത് രണ്ടാം തവണയാണ് ചാള്‍സ് രാജകുമാരൻ ഇന്ത്യ സന്ദര്‍ശിക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നവംബര്‍ 13ന് അദ്ദേഹം ഡല്‍ഹിയിലെത്തും. ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. കാലാവസ്ഥ വ്യതിയാനം, സാമ്പത്തികം, സുസ്ഥിര വിപണി എന്നീ വിഷയങ്ങളായിരിക്കും സന്ദര്‍ശനത്തിലെ മുഖ്യ ചര്‍ച്ചാ വിഷയങ്ങള്‍. 70കാരനായ ചാള്‍സ് രാജകുമാരന്‍റെ 10ാമത് ഇന്ത്യ സന്ദര്‍ശനമാണിത്. കഴിഞ്ഞ തവണ ഭാര്യ കാമിലയുമൊത്താണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. യൂറോപ്യൻ യൂണിയൻ വിടുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുമായി തന്ത്രപ്രധാനമായ വ്യാപാര കരാറുണ്ടാക്കാനും നീക്കമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.