മോസ്‌കോ: റഷ്യയില്‍ ഫേസ്ബുക്കിന് വിലക്കേര്‍പ്പെടുത്തിയതായി മീഡിയ റെഗുലേറ്റർ അറിയിച്ചു. റഷ്യൻ മാധ്യമങ്ങളോടും വിവര സ്രോതസുകളോടും വിവേചനം കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേര്‍പ്പെടുത്തിയത്.
ബിബിസി, ഡച്ച് വെല്ലെ, ട്വിറ്റര്‍, ആപ്പിളിന്‍റെയും ഗൂഗിളിന്‍റെയും ആപ്പ് സ്റ്റോറുകൾ എന്നിവയ്‌ക്കും നിരോധനം ഏര്‍പ്പെടുത്തിയതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
"2022 മാർച്ചിൽ, റഷ്യൻ ഫെഡറേഷനിലെ ഫേസ്ബുക്ക് നെറ്റ്‌വർക്കിലേക്കുള്ള (മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ഉടമസ്ഥതയിലുള്ള) ആക്‌സസ് തടയാൻ തീരുമാനമെടുത്തിരുന്നു" റഷ്യൻ മീഡിയ റെഗുലേറ്റർ പ്രസ്താവന പറഞ്ഞു.
അതേസമയം സേവനങ്ങൾ പുനഃസ്ഥാപിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം കമ്പനി ചെയ്യുന്നുണ്ടെന്ന് മെറ്റാ പ്രസിഡന്റ് നിക്ക് ക്ലെഗ് പറഞ്ഞു. റഷ്യന്‍ മീഡിയ ഔട്ട്ലറ്റുകളായ ആര്‍ടി, സ്പുട്നിക് തുടങ്ങിയവയിലേക്കുള്ള ആക്‌സസിന് ഈ ആഴ്‌ചയില്‍ മെറ്റ നിയന്ത്രം ഏര്‍പ്പെടുത്തിയിരുന്നു.
also read: നാറ്റോയ്‌ക്കെതിരെ സെലെൻസ്‌കി: 'റഷ്യയ്ക്ക് പച്ചക്കൊടി കാണിക്കുന്നു'
യുക്രൈനിലെ സ്ഥിതിഗതികൾ കമ്പനി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ആളുകളെ സംരക്ഷിക്കാനുള്ള നടപടികള്‍ തുടരുമെന്നും ഫേസ്ബുക്കിന്‍റെ സെക്യൂരിറ്റി പോളിസി ഹെഡ് പറഞ്ഞു.
അതേസമയം റഷ്യൻ സ്റ്റേറ്റ്-അഫിലിയേറ്റഡ് വാർത്താ ഉറവിടങ്ങളുമായി ബന്ധമുള്ള ട്വീറ്റുകളുടെ റീച്ച് കുറയ്‌ക്കുമെന്ന് കഴിഞ്ഞ തിങ്കളാഴ്‌ച ട്വിറ്ററും വ്യക്തമാക്കിയിരുന്നു.