ETV Bharat / international

ഉപരോധം കടുക്കുന്നു ; റഷ്യന്‍ കപ്പലുകള്‍ക്ക് ബ്രിട്ടന്‍ തുറമുഖങ്ങളില്‍ പ്രവേശന വിലക്ക്

യുക്രൈനെതിരായി സൈനിക നടപടി തുടരുന്ന സാഹചര്യത്തില്‍ റഷ്യയെ ഒറ്റപ്പെടുത്താനാണ് ബ്രിട്ടന്‍റെ നീക്കം

UK bans all ships with Russian links from British ports  റഷ്യന്‍ കപ്പലുകള്‍ക്ക് ബ്രിട്ടന്‍ തുറമുഖങ്ങളില്‍ പ്രവേശന വിലക്ക്  യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി  Russia ukraine todays war news  russia ukraine war  റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍
റഷ്യന്‍ കപ്പലുകള്‍ക്ക് ബ്രിട്ടന്‍ തുറമുഖങ്ങളില്‍ പ്രവേശന വിലക്ക്; മറ്റ് രാജ്യങ്ങളോട് ആഹ്വാനം ചെയ്‌ത് ഗതാഗത സെക്രട്ടറി
author img

By

Published : Mar 2, 2022, 11:09 AM IST

ലണ്ടന്‍ : റഷ്യൻ ബന്ധമുള്ള എല്ലാ കപ്പലുകൾക്കും പ്രവേശന വിലക്കേര്‍പ്പെടുത്തി ബ്രിട്ടന്‍. യുക്രൈനെതിരായ സൈനിക നടപടി തുടരുന്ന പുടിന്‍ ഭരണകൂടത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ നീക്കം. ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി ഗ്രാന്‍റ് ഷാപ്പ്സാണ് ട്വീറ്റിലൂടെ വിലക്ക് സംബന്ധിച്ച് വ്യക്തമാക്കിയത്.

സമാനമായ നിരോധനം ഏര്‍പ്പെടുത്താന്‍ മറ്റ് രാജ്യങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്യുകയുമുണ്ടായി. റഷ്യന്‍ കപ്പലുകള്‍ പൂർണമായി നിരോധിക്കാന്‍ നിയമം പാസാക്കുന്ന ആദ്യത്തെ രാജ്യമായി തങ്ങൾ മാറിയെന്നും അദ്ദേഹം പറഞ്ഞു. ഓർക്‌നി ദ്വീപുകളിലേക്ക് ചൊവ്വാഴ്ച എത്തേണ്ട റഷ്യൻ കപ്പലിനെ തടയാൻ സ്കോട്ട്‌ലാന്‍ഡ് ഫസ്‌റ്റ് മന്ത്രി നിക്കോള സ്റ്റർജിയൻ, ഷാപ്പ്‌സിനോട് ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ബ്രിട്ടന്‍റെ തീരുമാനം.

ALSO READ l 'സ്വേഛാധിപതികള്‍ കനത്ത വില നല്‍കേണ്ടിവരും' ; പുടിനെതിരെ ജോ ബൈഡന്‍

എണ്ണ, എണ്ണ ഉത്‌പന്നങ്ങൾ, ദ്രവീകൃത പ്രകൃതി വാതകം എന്നിവയുടെ ഗതാഗതത്തിൽ വിദഗ്‌ധരാണ്, റഷ്യൻ സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള സോവ്കോംഫ്ലോട്ടിന്‍റെ കീഴിലുള്ള എന്‍.എസ്‌ ചാമ്പ്യൻ കമ്പനി. ഈ കമ്പനിയുടെ കപ്പല്‍ തടയണമെന്നായിരുന്നു സ്കോട്ട്‌ലാന്‍ഡിന്‍റെ നിര്‍ദേശം.

യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ ഭാഗമായി പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരായി വ്യോമ ഗതാഗത ഉപരോധമടക്കം നടപ്പിലാക്കുന്നതിനിടെയാണ് ബ്രിട്ടനും സമാനനീക്കം നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.