ഒട്ടാവ: കൊവിഡ് പ്രതിസന്ധിയിലൂടെ മൂന്നോട്ട് പോകുന്ന വിമാന കമ്പനികളുമായി തുടർന്നും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വിമാന കമ്പനികളെ സഹായിക്കാനും പിന്തുണക്കാനും തുടര്‍ന്നും പ്രവര്‍ത്തിക്കും. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതിന് കമ്പനികള്‍ക്ക് ബ്രിഡ്‌ജ് ധനസഹായം നല്‍കാനാണ് ഫെഡറല്‍ ഗവണ്‍മെന്‍റിന്‍റെ നിര്‍ദേശം.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് എയര്‍ കാനഡ തങ്ങളുടെ പകുതി തൊഴിലാളികളെ പിരിച്ച് വിടുന്നതായി അറിയിച്ചതിന് പിന്നാലെയാണ് പ്രധാന മന്ത്രിയുടെ പ്രസ്താവന. കമ്പനിയുടെ 38,000 ജീവനക്കാരിൽ 50 മുതൽ 60 ശതമാനം വരെ തൊഴിലാളികളെയാണ് പിരിച്ച്‌വിടാന്‍ കമ്പനി തീരുമാനിച്ചത്. യാത്രാ, ടൂറിസം വ്യവസായങ്ങളുമായി ബന്ധപ്പെട്ട കമ്പനികൾക്ക് ഈ പ്രതിസന്ധി പ്രത്യേകിച്ച് ബുദ്ധിമുട്ടാണെന്ന് ട്രൂഡോ വ്യക്തമാക്കി.
യാത്രാ വ്യവസായങ്ങളിലും വിമാനക്കമ്പനികളിലും കൊവിഡ് പ്രതിസന്ധി വളരെയധികം ബാധിച്ചിട്ടുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. അതിനാല്‍ കൂടുതല്‍ സഹായം നല്‍കി കമ്പനികളെ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.