റോം: ലോകത്ത് കൊവിഡ് ഏറ്റവും തീവ്രമായി ബാധിച്ച രാജ്യങ്ങില്‍ ഒന്നായ ഇറ്റലിയില്‍ മൃഗങ്ങള്‍ക്കായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് വിവിധ മൃഗ സംരക്ഷണ സംഘടനകള്‍. കൊവിഡ് ബാധിതരും നിരീക്ഷണത്തില്‍ കഴിയുന്നവരുമായുള്ളവരുടെ മൃഗങ്ങള്‍ക്ക് വേണ്ടിയാണ് സംഘടന ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരിക്കുന്നത്.
സംഘടനയുടെ നേതൃത്വത്തില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം, ഡോക്‌ടറുടെ സേവനം എന്നിവ ഉറപ്പ് വരുത്തും. സുരക്ഷാ സന്നാഹങ്ങളോടെ മൃഗങ്ങളെ നടത്താന്‍ ഇറക്കും. ഇറ്റലിയുടെ സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുമായി സഹകരിച്ചാണ് സംഘടനയുടെ പ്രവര്‍ത്തനം.
ആഗോളത്തലത്തില്‍ രണ്ട് മില്യൺ ആളുകള്‍ക്ക് രോഗം ബാധിക്കുകയും 1,37,000 പേര്‍ മരിക്കുകയും ചെയ്‌തു. പലയിടങ്ങളിലും ഇപ്പോള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രായമായവരും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ വിഭാഗം മുന്നറിപ്പ് നല്‍കി.