ETV Bharat / international

സ്പെയിനിൽ നാശം വിതച്ച് കൊവിഡ് - കൊവിഡ്

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ന്യൂയോർക്കിൽ മരിച്ചവരുടെ എണ്ണം 1,000 കടന്നതോടെ അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ലോക്ക്ഡൗൺ നടപടികൾ നീട്ടി.

spain coronavirus infections  spain coronavirus deaths  coronavirus us lockdown  spain surpasses china  സ്പെയിനിൽ നാശം വിതച്ച് കൊവിഡ്  കൊവിഡ്  സ്പെയിൻ
സ്പെയിൻ
author img

By

Published : Mar 30, 2020, 7:18 PM IST

മോസ്കോ: യുഎസിനും ഇറ്റലിക്കും ശേഷം കൊവിഡ് 19 വൈറസ് നാശം വിതച്ച മൂന്നാമത്തെ രാജ്യമായി സ്പെയിൻ മാറി. സ്‌പെയിനിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 85,195 ആയി. കഴിഞ്ഞ ദിവസം 812 പേരാണ് സ്പെയിനിൽ മരിച്ചത്. കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ന്യൂയോർക്കിൽ മരിച്ചവരുടെ എണ്ണം 1,000 കടന്നതോടെ അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ലോക്ക്ഡൗൺ നടപടികൾ നീട്ടി. വൈറസ് പടരുന്നത് മന്ദഗതിയിലാക്കാൻ അമേരിക്കക്കാർ ഏപ്രിൽ അവസാനം വരെ 30 ദിവസം കൂടി വീടുകളില്‍ തുടരണമെന്ന് ട്രംപ് ശുപാർശ ചെയ്തു.

ഒരേസമയം നിരവധി രോഗികളെ പരിചരിക്കുന്നതിനെ തുടർന്ന് ഇറ്റലിയിലെയും സ്‌പെയിനിലെയും ആരോഗ്യ സംവിധാനങ്ങൾ തകർന്നു കൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗണുകളും സാമൂഹിക അകലവും പാലിച്ചില്ലെങ്കിൽ 2,00,000 അമേരിക്കക്കാർ വരെ മരിക്കാമെന്നും ദശലക്ഷക്കണക്കിന് ആളുകൾ രോഗബാധിതരാകാമെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ടസ് ഡിസീസ് ഡയറക്ടർ ഡോ. ആന്‍റണി ഫൗസി പറഞ്ഞതിനെ തുടർന്നാണ് നടപടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.