ETV Bharat / international

ഇറ്റലിയില്‍ മരണം അയ്യായിരം കടന്നു ; സെമിത്തേരികളില്‍ കല്ലറകളില്ല - കൊറോണ ലോക വാര്‍ത്തകള്‍

നിലവില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പല പ്രവിശ്യകളിലായാണ് അടക്കം ചെയ്യുന്നത്. സൈന്യത്തിന്‍റെ വാഹനങ്ങളിലാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിനായി കൊണ്ടുപോകുന്നത്.

italy army coffins italian army transports coffins italy coronavirus deaths italy cemeteries full കൊവിഡ് ലോകവാര്‍ത്തകള്‍ കൊറോണ ലോക വാര്‍ത്തകള്‍
ഇറ്റലില്‍ കൊവിഡ് മരണനിരക്ക് കൂടുന്നു; സെമിത്തേരികളില്‍ കല്ലറകളില്ല
author img

By

Published : Mar 23, 2020, 2:45 AM IST

Updated : Mar 23, 2020, 6:45 AM IST

റോം: കൊവിഡ് 19 ബാധിച്ചുള്ള മരണസംഖ്യ കുത്തനെ ഉയരുന്ന ഇറ്റലിയില്‍ സെമിത്തേരികള്‍ പലതും അടച്ചു. ഭൂരിഭാഗം പള്ളികളിലെ സെമിത്തേരികളിലും കല്ലറകള്‍ ഒഴിവില്ലാത്ത സ്ഥിതിയാണ്. നിലവില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പല പ്രവിശ്യകളിലായാണ് അടക്കം ചെയ്യുന്നത്. സൈന്യത്തിന്‍റെ വാഹനങ്ങളിലാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിനായി കൊണ്ടുപോകുന്നത്. ആകെ 5476 പേരാണ് രാജ്യത്ത് മരിച്ചിരിക്കുന്നത്. നിലവില്‍ വൈറസ്‌ ബാധയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇറ്റലിയിലാണ്. ദിവസം അഞ്ഞൂറിലധികം ആളുകള്‍ മരണപ്പെടുന്നുണ്ട്. രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതി വന്‍ വര്‍ധനവാണുണ്ടാകുന്നത്. പല ആശുപത്രികളും നിറഞ്ഞിരിക്കുകയാണ്. രോഗം ഏറ്റവും കൂടുതല്‍ വ്യാപിക്കുന്ന ബെര്‍ഗാമോയിലെ പ്രധാന ആശുപത്രി നിറഞ്ഞ സാഹചര്യത്തില്‍ ആശുപത്രിക്ക് പുറത്ത് താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കി കൂടുതല്‍ രോഗികകള്‍ക്ക് ചികിത്സ നല്‍കുന്നുണ്ട്. ചിലയിടങ്ങളില്‍ ആശുപത്രി ജീവനക്കാരുടെ കുറവുണ്ട്. രാജ്യത്ത് വൈറസ്‌ ബാധിച്ചിരിക്കുന്നവരില്‍ എട്ട് ശതമാനവും ഡോക്‌ടര്‍മാരാണ് ഇത് മേഖലയില്‍ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. രാജ്യത്തെ ചില ആശുപത്രികളില്‍ ആവശ്യത്തിന് കിടക്കകളില്ലാത്തതിനാല്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. മരണ സംഖ്യ ഉയരുന്നുണ്ടെങ്കിലും, പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗം വിട്ടുമാറുന്നവരുടെ എണ്ണവും കൂടുതലാണ്.

Last Updated : Mar 23, 2020, 6:45 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.