ജനീവ: യുക്രൈന്‍ - റഷ്യ യുദ്ധം പുതിയ വഴിത്തിരിവിലേക്ക്. സംഘര്‍ഷം ആണവ യുദ്ധത്തിലേക്ക് വഴിമാറുന്നതിന്‍റെ സൂചന നല്‍കി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. യുക്രൈന്‍ ആണവായുധം പ്രയോഗിച്ചാല്‍ തങ്ങളും സമാന രീതിയില്‍ പ്രതികരിക്കുമെന്ന് സെർജി ലാവ്റോവിനെ ഉദ്ധരിച്ച് വാഷിങ്ടണിലെ ദി ഹിൽ റിപ്പോർട്ട് ചെയ്തു. സെലെൻസ്‌കിയുടെ ഭരണകൂടം അയൽ രാജ്യങ്ങൾക്കും പൊതുവിലും അപകടകാരിയാണ്.
കീവില്‍ നിന്നും ആണവായുധങ്ങള്‍ ഉപയോഗിക്കാനുള്ള ഏത് തരത്തിലുള്ള ശ്രമത്തെയും ചെറുക്കും. ജനീവയില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ലാവ്റോവ്. യുക്രൈയിനിലേക്ക് ഇപ്പോഴും ആണവായുധങ്ങള്‍ അയക്കാനുള്ള ശേഷി റഷ്യക്കുണ്ട്. എന്നാല്‍ യുക്രൈന്‍റെ അപകടകരമായ നയങ്ങളോട് പ്രതികരിക്കാതിരിക്കാന്‍ റഷ്യക്ക് കഴിയില്ല.
Also Read: യുക്രൈൻ നഗരങ്ങളില്‍ ഉപരോധം: റഷ്യന്‍ ആക്രമണം കനക്കുന്നു
പരസ്പര ബഹുമാനമുള്ള ചർച്ചയ്ക്ക് റഷ്യ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 49-ാമത് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.