ETV Bharat / international

യുക്രൈനെ സാമ്പത്തികമായി സഹായിക്കാൻ യുഎന്നും യൂറോപ്യൻ യൂണിയനും

author img

By

Published : Feb 25, 2022, 4:41 PM IST

വിവിധ ലോകരാഷ്ട്രങ്ങള്‍ റഷ്യയ്‌ക്കെതിരെയുള്ള ഉപരോധം കടുപ്പിച്ചു

russia ukraine war world leaders responds  russia ukraine conflict  യുക്രൈൻ റഷ്യൻ ആക്രമണം  റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തി ലോക രാജ്യങ്ങൾ
യുക്രൈനെതിരെ ബഹുതല ആക്രമണം അഴിച്ചുവിട്ട് റഷ്യ; പ്രതികരണവുമായി രാജ്യങ്ങൾ

കീവ്: റഷ്യൻ യുദ്ധത്തിൽ തകർന്ന യുക്രൈനിന് സാമ്പത്തിക സഹായം നൽകാൻ ഐക്യരാഷ്‌ട്ര സഭയും യൂറോപ്യൻ യൂണിയനും. യുഎന്നിന്‍റെ ഹുമാനിറ്റേറിയൻ ഫണ്ടിൽ നിന്ന് ഇരുപത് മില്യൺ ഡോളറും യൂറോപ്യൻ യൂണിയന്‍റെ സാമ്പത്തിക സഹായമായി 1.5 ബില്യൺ യൂറോയും(1.68 ബില്യൺ ഡോളർ) യുക്രൈന് നൽകാൻ തീരുമാനമായി.

ജപ്പാൻ, യൂറോപ്പ്, ഓസ്‌ട്രേലിയ, തായ്‌വാൻ രാജ്യങ്ങൾ റഷ്യക്കെതിരായ ഉപരോധങ്ങൾ ശക്തമാക്കാനുള്ള തീരുമാനമെടുത്തു കഴിഞ്ഞു. യുക്രൈനെതിരായ ആക്രമണ അപലപിച്ച് ലോക നേതാക്കൾ രംഗത്ത് വന്നിരിക്കുകയാണ്. അധിനിവേശത്തിന്‍റെ ആദ്യദിനം റഷ്യൻ ആക്രമണത്തിൽ സൈനികരും പൊതുജനങ്ങളുമുൾപ്പടെ 137 പേരാണ് യുക്രൈനിൽ കൊല്ലപ്പെട്ടത്.

വ്ളാഡ്മിര്‍ പുടിനെതിരായ പ്രതികരണമെന്ന നിലയിൽ റഷ്യൻ സമ്പദ് വ്യവസ്ഥയെ തകർക്കുന്നതിനും ഉപരോധമേർപ്പെടുത്തതിനുമുള്ള ശ്രമത്തിലാണ് ലോക നേതാക്കൾ. റഷ്യക്കെതിരെ സൈനിക നടപടിക്ക് സാധ്യതയില്ലെങ്കിലും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി യുദ്ധത്തിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കുകയാണ് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ലക്ഷ്യം.

റഷ്യൻ വ്യക്തികൾക്ക് ഉപരോധം ഏർപ്പെടുത്തി ഫ്രാൻസ്

ഫ്രാൻസും യൂറോപ്യൻ സഖ്യകക്ഷികളും റഷ്യയിലെ വ്യക്തികൾക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്താനും സാമ്പത്തികം, ഊർജം ഉൾപ്പെടെയുള്ള മേഖലകളിൽ പിഴ ഏർപ്പെടുത്താനും തീരുമാനിച്ചതായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ വെള്ളിയാഴ്‌ച പറഞ്ഞു. ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള നിയമവശങ്ങൾ അന്തിമമാക്കുകയും യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ അംഗീകാരത്തിനായി വെള്ളിയാഴ്‌ച കഴിഞ്ഞ് സമർപ്പിക്കുകയും ചെയ്യുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് അറിയിച്ചു.

റഷ്യയിലേക്കും റഷ്യയിൽ നിന്നുമുള്ള യുകെ വിമാനങ്ങൾ നിരോധിച്ചുകൊണ്ടാണ് റഷ്യയുടെ എയാറോഫ്ലോട്ട് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ബ്രിട്ടീഷ് നടപടിക്ക് റഷ്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി മറുപടി നൽകിയത്.

റഷ്യക്കെതിരെ ഏഷ്യൻ രാജ്യങ്ങളും

അമേരിക്ക, യൂറോപ്യൻ യൂണിയൻ, മറ്റ് പാശ്ചാത്യ രാജ്യങ്ങൾ എന്നിവക്കൊപ്പം ഏഷ്യയിലേയും പസഫിക്കിലെയും രാജ്യങ്ങളും റഷ്യക്കെതിരായ നടപടികൾ ചുമത്തുന്നതിൽ രംഗത്തുണ്ട്.

റഷ്യൻ ഗ്രൂപ്പുകൾ, ബാങ്കുകൾ, വ്യക്തികൾ എന്നിവരുടെ വിസകളും ആസ്‌തികളും മരവിപ്പിച്ചുകൊണ്ടും റഷ്യൻ സൈന്യവുമായി ബന്ധപ്പെട്ട സംഘടനകളിലേക്കുള്ള അർധചാലകങ്ങളുടെയും മറ്റ് നിയന്ത്രിത വസ്തുക്കളുടെയും കയറ്റുമതി താൽക്കാലികമായി നിർത്തിവച്ചുകൊണ്ടുമാണ് ജപ്പാൻ പ്രതികരിച്ചത്. ബലപ്രയോഗത്തിലൂടെ നിലവിലെ സ്ഥിതി മാറ്റാനുള്ള ഒരു ശ്രമവും അംഗീകരിക്കില്ലെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ വെള്ളിയാഴ്‌ച മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. യുക്രൈനിലെ റഷ്യയുടെ അധിനിവേശം യൂറോപ്പിനെ മാത്രമല്ല, ഏഷ്യയെയും അന്താരാഷ്‌ട്ര സമാധാനത്തെയും ബാധിക്കുന്ന അങ്ങേയറ്റം ഗുരുതരമായ പ്രശ്‌നമാണെന്നും കിഷിദ പറഞ്ഞു.

റഷ്യയുടെ തീരുമാനത്തിൽ ചിന്തിക്കാൻ കഴിയുന്നതിലധികം നിരപരാധികൾ കൊല്ലപ്പെടുമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ പറഞ്ഞു. റഷ്യൻ ഉദ്യോഗസ്ഥർക്ക് യാത്രാനിരോധനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടാണ് ജസീന്ദ പ്രതികരിച്ചത്.

ബഹുമുഖ ആക്രമണമാണ് പുടിന്‍റെ സൈന്യം യുക്രൈനിൽ നടത്തിയത്. നഗരങ്ങളിലും സൈനിക താവളങ്ങളിലും നടത്തിയ വ്യോമാക്രമണത്തിൽ യുക്രൈനിലെ സാധാരണക്കാരും സൈനികരും ഒരുപോലെ കൊല്ലപ്പെട്ടു. റഷ്യയുടെ നടപടികളെ അപലപിക്കുകയും എല്ലാ സേനകളെയും പിൻവലിക്കുകയും ചെയ്യുന്ന പ്രമേയത്തിൽ യുഎൻ സുരക്ഷ സമിതി വെള്ളിയാഴ്‌ച വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. എന്നാൽ മോസ്‌കോ പ്രമേയത്തിന്മേൽ വീറ്റോ അധികാരം പ്രയോഗിക്കും.

Also Read: നാറ്റോ രാജ്യങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ അമേരിക്ക ഇടപെടും, റഷ്യയ്ക്ക് ബൈഡന്‍റെ മുന്നറിയിപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.