പാരീസ്: പാരീസ് നഗരത്തില്‍ കത്തിയാക്രമണം നടത്തിയ ആളെ പൊലീസ് വെടിവെച്ചു കൊന്നു. പാരീസിന്‍റെ തെക്കന്‍ പ്രദേശമായ വില്ലേജുയിഫില്‍ ആയിരുന്നു ആക്രമണം. ആയുധ ധാരിയായ അജ്ഞാതന്‍ യാദൃശ്ചികമായി വഴിയാത്രക്കാരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ആക്രമണത്തെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് അക്രമിയെ വെടിവച്ചുകൊന്നു. അക്രമി ബെല്‍റ്റ് ബോംബ് ധരിച്ചിരുന്നെന്നും ഏതു നിമിഷവും സ്ഫോടനമുണ്ടായേക്കാമെന്ന് ഭയന്നാണ് തുടര്‍ച്ചയായി വെടിയുതിര്‍ത്തതെന്നും പൊലീസ് പറഞ്ഞു.