ETV Bharat / international

'ഓപ്പറേഷന്‍ ആര്‍ക്' ; അഫ്‌ഗാനില്‍ നിന്ന് 200 അരുമകളുമായി സ്വരാജ്യത്ത് പറന്നിറങ്ങി പോള്‍ പെന്‍ - പോള്‍ പെൻ ഫാര്‍തിങ്

പെന്നിന് മൃഗങ്ങള്‍ക്കൊപ്പം സ്വദേശത്തെത്താന്‍ കഴിഞ്ഞത് യു.കെ സർക്കാരിന്‍റെ ഇടപെടലില്‍

Ex-UK Marine leaves Kabul with dogs, cats but no local staff  UK Royal Marine who waged a high-profile campaign  privately funded chartered plane carrying Paul Pen Farthing  Paul Pen Farthing  Paul Pen Farthing  London's Heathrow Airport  Pen Farthing and animals reached london from Afghanistan  മുന്‍ ബ്രിട്ടീഷ് സൈനികന്‍  അഫ്‌ഗാനില്‍ നിന്നും സ്വദേശത്തെത്തി മുന്‍ ബ്രിട്ടീഷ് സൈനികന്‍  ബ്രിട്ടീഷ് പൗരനായ മുന്‍ സൈനികന്‍ പോള്‍ പെൻ ഫാര്‍തിങ്  പോള്‍ പെൻ ഫാര്‍തിങ്  അഫ്‌ഗാനിൽ താലിബാൻ ഭരണം
200 വളർത്തുമൃഗങ്ങൾക്കൊപ്പം അഫ്‌ഗാനില്‍ നിന്നും സ്വദേശത്തെത്തി മുന്‍ ബ്രിട്ടീഷ് സൈനികന്‍
author img

By

Published : Aug 29, 2021, 9:13 PM IST

കാബൂള്‍ : ഓമനിച്ച് വളർത്തിയ 200 അരുമമൃഗങ്ങൾക്കൊപ്പം അഫ്‌ഗാനില്‍ നിന്നും സ്വദേശത്തെത്തി ബ്രിട്ടീഷ് പൗരനായ മുന്‍ സൈനികന്‍ പോള്‍ പെൻ ഫാര്‍തിങ്.

അഫ്‌ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ രാജ്യം വിടാൻ നേരത്തേ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. യു.കെ സർക്കാർ വിഷയത്തിൽ ഇടപെട്ടതോടെയാണ് പെന്നിന് മൃഗങ്ങള്‍ക്കൊപ്പം നാട്ടിലെത്താന്‍ വഴിതെളിഞ്ഞത്.

മൃഗങ്ങളുമായി പെൻ ഫാർതിങ്, കാബൂള്‍ വിമാനത്താവളത്തിൽ എത്തിയിരുന്നെങ്കിലും യു.എസ് യാത്രാചട്ടങ്ങൾ മാറ്റിയതോടെ പോക്ക് മുടങ്ങി. തുടർന്ന്, തന്‍റെ ദയനീയാവാസ്ഥ വിവരിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. പിന്നാലെയാണ് യു.കെ സർക്കാറിന്‍റെ ഇടപെടല്‍.

ഇതോടെ, മൃഗങ്ങൾക്കും യാത്ര ചെയ്യാനായി ചാർട്ടേഡ് വിമാനം സജ്ജീകരിക്കുകയായിരുന്നു. യാത്ര ആരംഭിക്കാനായി കാബൂൾ വിമാനത്താവളത്തിൽ യു.കെ സൈന്യത്തിന്‍റെ സഹായം ലഭിച്ചു.

200 മൃഗങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ച ദൗത്യത്തിന് ഓപ്പറേഷൻ ആർക് എന്നാണ് പേരിട്ടത്. പട്ടികളും പൂച്ചകളും ഉൾപ്പെടെയുള്ളവയാണ്, കാബൂളിൽ മൃഗസംരക്ഷണ കേന്ദ്രം നടത്തുകയായിരുന്ന പെന്നിന്‍റെ പക്കലുണ്ടായിരുന്നത്.

അവശേഷിച്ച പൗരന്മാരെ നാട്ടിലെത്തിച്ച് ബ്രിട്ടന്‍

അതേസമയം, അഫ്‌ഗാനില്‍ അവശേഷിച്ച പൗരന്മാരെ നാട്ടിലെത്തിച്ച് 'ഓപ്പറേഷന്‍ പിറ്റിങ്' ദൗത്യം അവസാനിപ്പിച്ച് ബ്രിട്ടന്‍.

രണ്ടാഴ്‌ച നീണ്ട ഒഴിപ്പിക്കൽ പ്രവർത്തനം നിര്‍ത്തിവച്ചശേഷം വീണ്ടും കാബൂളില്‍ നിന്നും ഉദ്യോഗസ്ഥരെ തങ്ങളുടെ രാജ്യത്തെത്തിയ്‌ക്കുകയായിരുന്നു യു.കെ ഭരണകൂടം.

സൈനികര്‍, നയതന്ത്രജ്ഞര്‍ തുടങ്ങിയവരെയാണ് പുതുതായി ലണ്ടനില്‍ എത്തിച്ചത്. വിദേശ പൗരന്മാരും സൈനികരും ഈ മാസം 31നകം അഫ്‌ഗാന്‍ വിടണമെന്നാണ് താലിബാൻ ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്.

ALSO READ: അഫ്‌ഗാനില്‍ നിന്ന് അവസാന പൗരനെയും നാട്ടിലെത്തിച്ച് ബ്രിട്ടന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.