കൊവിഡ്-19നെ വരുതിയിലാക്കി ജര്‍മ്മനി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ രീതിയിലുള്ള കൊവിഡ്-19 വൈറസ് വ്യാപനമാണ് ജര്‍മ്മനിയില്‍ നടന്നത്. ഏപ്രില്‍ 14ന് പുറത്തു വന്ന കണക്കനുസരിച്ച് 130000 പേര്‍ക്ക് കൊവിഡ് ബാധിച്ചു. എന്നാല്‍ രാജ്യത്തെ രോഗികളില്‍ പകുതിയില്‍ കൂടുതലും രോഗമുക്തരായെന്ന് ജര്‍മ്മനിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ഡോ മരിയ ചെന്നമനേനി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതിന്‍റെ ഗുണമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാറിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും ഇടപെടല്‍ സമൂഹത്തില്‍ എത്തിയെന്നതിന് തെളിവാണ് കേസുകള്‍ കുറയാന്‍ കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വെമുലവാഡ എം.എല്‍.എ ചെന്നമനേനി രമേഷിന്‍റ ഭാര്യയാണ് ഡോ മരിയ. കഴിഞ്ഞ 30 വര്‍ഷമായി ക്ലിനിക്ക് ബച്ചില്‍ സീനിയര്‍ പിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുകയാണ്. ഇ.ടി.വി ഭാരത് മാതൃസ്ഥാപനമായ ഈനാടുവിന് നല്‍കിയ പ്രത്യേക ടെലിഫോണ്‍ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
ജനുവരി 27നാണ് ജര്‍മ്മനിയില്‍ ആദ്യ കൊവിഡ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. വെബ്സ്റ്റയിലെ 33കാരനായ തൊഴിലാളിയിലായിരുന്നു ആദ്യമായി വൈറസ് കണ്ടെത്തിയത്. സ്റ്റാന്‍ബര്‍ഗില്‍ കാറുകളുടെ സ്പെയര്‍ പാര്‍സുകള്‍ വിതരണം ചെയ്തിരുന്ന തൊഴിലാളിയായിരുന്നു ഇദ്ദേഹം. വുഹാനില്‍ ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകനില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നത്. ഇറ്റലി ഇറാന്‍ ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ നിന്നാണ് രാജ്യത്ത് വൈറസ് എത്തിയത്. ഏപ്രില്‍ 14ലെ കണക്കനുസരിച്ച് 130000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3495 പേര്‍ മരിച്ചു.
സര്‍ക്കാര്‍ വലിയ രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് നടത്തിയത്. ടി-3 (ട്രേസ്, ടെസ്റ്റ്, ട്രീറ്റ് ) എന്ന പേരിലായിരുന്നു കൊവിഡ് നിയന്ത്രണ ഓപ്പറേഷന്‍ നടന്നത്. [കണ്ടെത്തുക, പരിശോധിക്കുക, ചികിത്സിക്കുക എന്നതാണ് ടി-3] ഇതോടെ രാജ്യത്തെ രോഗ ബാധിതരെ വലിയ രീതിയില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നും അവര്‍ പറഞ്ഞു. 64300 രോഗികള്‍ രോഗ മുക്തരായിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ഒരാള്‍ അഞ്ച് മുതല്‍ ഏഴ് വരെ ആളുകള്‍ക്ക് രോഗം നല്‍കിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവിലെ കണക്കനുസരിച്ച് ഇത് 1.2 മുതല്‍ 1.7 വരെ മാത്രമാണ്. 2294 രോഗികള്‍ നിലവില്‍ ഐ.സി.യുവില്‍ കഴിയുന്നുണ്ട്. 73 പേര്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തേടെയാണ് ജീവിക്കുന്നത്.
രോഗത്തെ നേരിടാന്‍ റോബര്‍ട്ട് കുച്ചി ഇന്‍സ്റ്റിട്യൂട്ടിന്‍റെ സഹായത്തോടെ ഒരു രോഗ നിര്‍മ്മാര്‍ജന പദ്ധതി സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 22 മുതല്‍ രാജ്യത്ത് ലോക്ക് ഡൗണ് നിലനില്‍ക്കുകയാണ്. അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് അല്ലാതെ ജനങ്ങളെ പുറത്തിറങ്ങാന്‍ സമ്മിതിക്കുന്നില്ല. 132 പ്രദേശങ്ങള്‍ അതി ലോല മേഖലായായി കണക്കായിട്ടുണ്ട്. 1350000 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. രോഗം കണ്ടെത്തിയ ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ ചികിത്സ ആംഭിക്കുന്നുണ്ട്. ടെലി മെഡിസില്‍ സംവിധാനവും ഒരുക്കുന്നുണ്ട്.
സര്‍ക്കാര്‍ സംവിധാനങ്ങളാണ് രോഗികളെ കണ്ടെത്താന്‍ ഏറ്റുവും കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എട്ട് കോടി മാത്രമാണ് ജനമ്മനിയിലെ ആകെ ജനസംഖ്യ. 16 സംസ്ഥാനങ്ങളാണ് രാജ്യത്തുള്ളത്. ആരോഗ്യം വിദ്യാഭ്യാസം എന്നിവ സര്‍ക്കാറാണ് നടത്തുന്നത്. ആരോഗ്യ രംഗത്ത് കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. മറ്റ് ലോക രാഷ്ട്രങ്ങളുമായി ബന്ധപ്പെടുത്തുമ്പോള്‍ വലിയ തുകയാണ് ജര്‍മ്മനി മുടക്കുന്നത്. എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയും ലഭ്യമാണ്. 100000 പേര്‍ക്ക് 621 കിടക്കകളാണ് ആശുപത്രികളിള്‍ ഉള്ളത്. എല്ലാ മെഡിക്കല്‍ ടെസ്റ്റുകളും സൗജന്യമാണ്. 28000 വെന്‍റിലേറ്ററുകളും 40000 ഐ.സി.യു കിടക്കകളുമുണ്ട്. കൊവിഡ് ചികിത്സ നടക്കുമ്പോഴും സാധാരണ രോഗങ്ങള്‍ക്ക് ചികിത്സ മുടങ്ങുന്നില്ലെന്നും ഡോ മരിയ ചെന്നമനേനി കൂട്ടിച്ചേര്‍ത്തു.
ജര്‍മ്മനിയിലാണെങ്കിലും ഇന്ത്യയാണ് തന്‍റെ വീട്. തെലങ്കാനയുടെ സംസ്ക്കാരവുമായി ചേരാന്‍ എന്നെ സഹായിച്ചത് ഭര്‍ത്താവിന്‍റെ പിതാവാണ്. 130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ പൂര്‍ണമായും ലോക്ക് ഡൗണ്‍ കൊണ്ടുവരാന്‍ കഴിയില്ല. എന്നാല്‍സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പാലിച്ച് ലോക്ക് ഡൗണുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷ. പരിശോധനകള്‍ കൂട്ടി കൂടുതല്‍ രോഗികളെ കണ്ടെത്തി ചികിത്സ നടത്തണമെന്നും ഡോ മരിയ ചെന്നമനേനി ആവശ്യപ്പെട്ടു.