ബെർലിൻ: ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ കൊവിഡ് നിരീക്ഷണത്തിൽ. മെർക്കലിനെ ചികിത്സിച്ച ഡോക്‌ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നടപടി. ഔദ്യോഗിക പ്രവർത്തനങ്ങളെല്ലാം മെർക്കൽ വീട്ടിൽനിന്ന് നിയന്ത്രിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ഇവരെ പരിശോധനയ്‌ക്ക് വിധേയയാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിച്ചു. ന്യുമോകോക്കൽ അണുബാധയ്‌ക്കെതിരെ മെർക്കലിന് വെള്ളിയാഴ്ച മുൻകരുതലായി വാക്സിൻ കൊടുത്തതായി മെർക്കലിന്‍റെ വക്താവ് സ്റ്റെഫെൻ സീബർട്ട് പറഞ്ഞു. നിലവിൽ കൊവിഡ് 19 ബാധിച്ച് ജർമ്മനിയിൽ 77 പേരാണ് മരിച്ചത്. ഒറ്റ ദിവസം കൊണ്ട് രോഗികളായത് 2500ലേറെ പേരാണ്.
ആംഗല മെർക്കൽ കൊവിഡ് നിരീക്ഷണത്തിൽ - ആംഗല മെർക്കൽ
മെർക്കലിനെ ചികിത്സിച്ച ഡോക്‌ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നടപടി.