ETV Bharat / international

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് തടവ് - വിക്കിലീക്‌സ്

ലണ്ടനിലെ സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതിയുടേതാണി വിധി. ജാമ്യവ്യവസ്ഥ ലംഘിച്ചതാണ് കുറ്റം. അസാഞ്ജ് നടത്തിയ ഖേദപ്രകടനം കോടതി തള്ളി

ജൂലിയന്‍ അസാഞ്ജി
author img

By

Published : May 2, 2019, 7:37 AM IST

ലണ്ടൻ: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് 50 ആഴ്ച തടവുശിക്ഷ വിധിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് ശിക്ഷ. ഈ കുറ്റത്തിന് ലഭിക്കാവുന്ന പരാമവധി ശിക്ഷയാണ് ലണ്ടനിലെ സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതി വിധിച്ചത്. അസാഞ്ജ് നടത്തിയ ഖേദപ്രകടനം കോടതി തള്ളി.
ലൈംഗികാരോപണക്കേസ് രജിസ്റ്റര്‍ ചെയ്തതിനെതുടര്‍ന്ന് ജൂലിയന്‍ അസാഞ്ജ് 2012 മുതല്‍ ഏഴു വര്‍ഷത്തോളം ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയാര്‍ഥിയായി കഴിയുകയായിരുന്നു, ഇക്വഡോര്‍ രാഷ്ട്രീയ അഭയം റദ്ദാക്കിയതോടെ, ഏപ്രില്‍ 11ന് എംബസിയില്‍ നിന്നും അസാഞ്ജിനെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് നേരത്തെ സ്വീഡന്‍ ഉപേക്ഷിച്ചെങ്കിലും, ജാമ്യവ്യവസ്ഥകള്‍ തെറ്റിച്ചതിനാൽ ബ്രിട്ടന്‍ നിയമനടപടി തുടരുകയായിരുന്നു.

Intro:Body:

twentyfournews.com

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് തടവ്

By : News Desk

1-2 minutes

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് 50 ആഴ്ച തടവുശിക്ഷ വിധിച്ചു. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് ലണ്ടന്‍ കോടതി ശിക്ഷ വിധിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് ലണ്ടനിലെ സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതി വിധിച്ചത്.

അസാഞ്ജിന്റെ അഭിഭാഷകന്‍ നടത്തിയ ഖേദപ്രകടനം കോടതി തള്ളി. നിയമത്തെ മറികടക്കാന്‍ അസാഞ്ജ് മനപ്പൂര്‍വം ശ്രമിച്ചതായും ജഡ്ജി ഡെബോറ ടെയ്‌ലര്‍ പറഞ്ഞു. അസാഞ്ജിനെതിരെ സ്വീഡന്‍ ലൈംഗികാരോപണക്കേസ് രജിസ്റ്റര്‍ ചെയ്തതിനെതുടര്‍ന്നാണ് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടാന്‍ അസാഞ്ജ് നിര്‍ബന്ധിതനായത്.

ജാമ്യവ്യവസ്ഥ ലംഘിച്ച ജൂലിയന്‍ അസാഞ്ജ് 2012 മുതല്‍ ഏഴു വര്‍ഷത്തോളം ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയാര്‍ത്ഥിയായി കഴിയുകയായിരുന്നു. ഇക്വഡോര്‍ രാഷ്ട്രീയ അഭയം റദ്ദാക്കിയതോടെ, ഏപ്രില്‍ 11 നാണ് എംബസിയില്‍ നിന്നും അസാഞ്ജിനെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വീഡന്‍ പിന്നീട് കേസ് ഉപേക്ഷിച്ചെങ്കിലും, ജാമ്യവ്യവസ്ഥകള്‍ തെറ്റിച്ചതിന് അദ്ദേഹത്തിനെതിരെ ബ്രിട്ടന്‍ നിയമനടപടി തുടരുകയായിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.