ഹോങ്കോങ്: ഹോങ്കോങിൽ നടന്ന വംശീയ വിരുദ്ധ പ്രക്ഷോഭത്തിനിടെ 'ഐ കാൻഡ് ബ്രീത്ത്' എന്ന മുദ്രാവാക്യം വിളിച്ച പൊലീസ് ഉദ്യോഗസ്ഥന് കർശന താക്കീതുമായി സർക്കാർ. ജോർജ് ഫ്ലോയ്ഡിന്‍റെ കൊലപാതകം അമേരിക്കയിൽ കനത്ത പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചപ്പോൾ വിവിധങ്ങളായ പ്രതിഷേധങ്ങൾ ഹോങ്കോങിനെയും പിടിമുറുക്കിയിരുന്നു. അതിനാൽ
"ബ്ലാക്ക് ലീവ്സ് മാറ്ററിനെ" പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ഹോങ്കോങ് സർക്കാരും ചൈനയും കർശന നടപടിയെടുത്തു. പ്രക്ഷോഭകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരെ ലോകമെമ്പാടുമുള്ള ആളുകൾ പ്രശംസിച്ചെങ്കിലും ഹോങ്കോങ് സർക്കാരും ചൈനയും അവരെ ശാസിച്ചു.
യുമാതെയിൽ നടന്ന സർക്കാർ വിരുദ്ധ റാലിക്കിടെയാണ് അവസാനമായി പൊലീസുകാരൻ മുദ്രാവാക്യം വിളിച്ച സംഭവമുണ്ടായത്. യു.എസിൽ ആഫ്രിക്കൻ-അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡ് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചതിനു ശേഷമാണ് ബ്ലാക്ക് ലീവ്‌സ് മാറ്റർ പ്രതിഷേധം ആരംഭിച്ചത്.