പാരീസ്: ഫ്രാൻസിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 22,882 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് രോഗികളുടെ എണ്ണം 2,109,170 ആയി ഉയർന്നു. 1,138 രോഗികൾ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 48,265 ആയി.
താൽകാലികമായി നിർത്തിവെച്ച കച്ചവട സ്ഥാപനങ്ങള്‍ വാരാന്ത്യത്തിൽ വീണ്ടും തുറക്കാന്‍ അനുമതി നല്‍കി. ഒക്ടോബർ 30ന് ആരംഭിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഡിസംബർ ആദ്യം വരെ പ്രാബല്യത്തിൽ തുടരും. കൊവിഡ് അൺലോക്ക് പ്രക്രിയകൾ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്റോൺ വരുന്ന ചൊവ്വാഴ്ച വ്യക്തമാക്കും. കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഫ്രാൻസ്, ചൈന, റഷ്യ, യുകെ, യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ വാക്സിൻ പരീക്ഷണം വേഗത്തിലാക്കി. ലോകത്തുടനീളം 212 വാക്സിൻ കാന്‍റിഡേറ്റുകൾ നിലവിൽ പരീക്ഷിക്കുന്നുണ്ട്.