പാരീസ്: ഇറാഖിൽ നിന്ന് ഇന്ന് മുതൽ സേനയെ പിൻവലിക്കുകയാണെന്ന് അറിയിച്ച് ഫ്രാൻസ്. കൊവിഡിനെ തുടർന്ന് 1000ത്തോളം പേർ മരിച്ച സാഹചര്യത്തിലാണ് നടപടി. 25000ത്തോളം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇറാഖി മിലിട്ടറി കമാൻഡറെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. അതേ സമയം താൽക്കാലികമായി സേനയുടെ പ്രവർത്തനം നിർത്തി വെക്കുകയാണെന്നും കൊവിഡ് മൂലമുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ജനറൽ സ്റ്റാഫിന്‍റെ പ്രസ്‌താവനയെ ഉദ്ധരിച്ച് ലെ ഫിഗാരോ പത്രം റിപ്പോർട്ട് ചെയ്‌തു.
ഇറാഖിൽ നിന്ന് സേനയെ പിൻവലിക്കുമെന്ന് ഫ്രാൻസ് - troops
കൊവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് മുതൽ സേനയെ പിൻവലിക്കാൻ തീരുമാനമെന്ന് മേധാവികൾ അറിയിച്ചു.