ETV Bharat / international

വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി യാത്ര തടസ്സപ്പെടുത്തിയ യുവാവിന് 16000 ഡോളര്‍ പിഴ

കാല്‍ഗറിയില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവം. യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരം വെസ്റ്റ് ജെറ്റ് നല്‍കണം.

വെസ്റ്റ് ജെറ്റ്
author img

By

Published : Feb 4, 2019, 1:45 PM IST

ജനുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന ഡേവിഡ് സ്റ്റീഫന്‍ യങ്ങെന്ന വ്യക്തിയാണ് യാത്രക്കാരെ അസഭ്യം പറയുകയും ശല്യപ്പെടുത്തുകയും ചെയ്തത്. ഇതോടെ വിമാനം തിരിച്ചിറക്കി.

ലണ്ടനിലെത്തി തിരികെ കാല്‍ഗറിയിലേക്ക് എത്താനുള്ള ഇന്ധനം വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നും വിമാനം തിരിച്ചിറക്കിയതു കാരണം വന്‍തോതില്‍ ഇന്ധന നഷ്ടമുണ്ടായെന്നും കാണിച്ച് വിമാനക്കമ്പനിയായ വെസ്റ്റ് ജെറ്റ് കേസ് നല്‍കിയിരുന്നു. 20000 ടണ്‍ ഇന്ധനത്തിന്‍റെ വില ഡേവിഡ് നല്‍കണമെന്നാണ് കോടതി വിധിച്ചത്. യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരം വെസ്റ്റ് ജെറ്റ് നല്‍കണം. ഇന്ധനത്തിന്‍റെ തുകയും കൂടിയാവുമ്പോള്‍ വിമാനക്കമ്പനിയ്ക്ക് ഒന്നരലക്ഷത്തോളം ഡോളര്‍ നഷ്ടമാകുമെന്നാണ് സൂചന.

ഡേവിഡ് സമര്‍പ്പിച്ച മാപ്പപേക്ഷ കോടതി പരിഗണിച്ചില്ല. ഡേവിഡിന്‍റെ അടുത്ത ബന്ധു മരിച്ചതിനെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷം മൂലമാണ് ഇയാള്‍ ഇങ്ങനെ പെരുമാറിയതെന്ന് ഡേവിഡിന്‍റെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചതിനാലാണ് പിഴ കുറഞ്ഞ തുകയില്‍ ഒതുങ്ങിയത്.

മദ്യലഹരിയില്‍ വിമാനത്തിൽ ബഹളമുണ്ടാക്കി; യുവാവിന് 16000 ഡോളര്‍ പിഴ

കാല്‍ഗറിയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രക്കിടെയാണ് മദ്യലഹരിയായിരുന്ന ഡേവിഡ് ബഹളമുണ്ടാക്കി മറ്റു യാത്രക്കാര്‍ക്ക് ശല്യമായത്.

മദ്യപിച്ച് വിമാനത്തിനുള്ളില്‍ നടത്തിയ പ്രകടനങ്ങള്‍ക്ക് ഡേവിഡ് പിഴ നല്‍കേണ്ടത് 16,000 ഡോളര്‍. ഇയാളുടെ ശല്യം കാരണം വിമാനം പുറപ്പെട്ടിടത്ത് തന്നെ തിരിച്ചിറക്കേണ്ടി വന്നു. 

നന്നായി മദ്യപിച്ചിരുന്ന ഡേവിഡ് മറ്റ് യാത്രക്കാരെ അസഭ്യം പറയുകയും ചെയ്തിരുന്നു. ലണ്ടനിലെത്തി തിരികെ കാല്‍ഗറിയിലേക്ക് എത്താനുള്ള ഇന്ധനം വിമാനത്തിലുണ്ടായിരുന്നെന്നും വിമാനം തിരിച്ചിറക്കിയതു കാരണം വന്‍തോതില്‍ ഉന്ധനനഷ്ടമുണ്ടായിയെന്ന് കാണിച്ച് വിമാനക്കമ്പനിയായ വെസ്റ്റ് ജെറ്റ് കേസ് നല്‍കി. 20000 ടണ്‍ ഇന്ധനത്തിന്റെ വില ഡേവിഡ് നല്‍കണമെന്ന് കോടതി വിധിച്ചു. 

ഇയാൾ കോടതിയില്‍ മാപ്പപേക്ഷ നല്‍കിയെങ്കിലും കോടതി പരിഗണിച്ചില്ല. യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരം വെസ്റ്റ് ജെറ്റ് വിമാന കമ്പനി നല്‍കേണ്ടി വരും. ഇന്ധനത്തിന്റെ തുകയും കൂടിയാവുമ്പോള്‍ വിമാനക്കമ്പനിയ്ക്ക് ഒന്നരലക്ഷത്തോളം ഡോളര്‍ നഷ്ടമാകുമെന്നാണ് സൂചന. എന്നാല്‍ ഡേവിഡിന്റെ അടുത്ത ബന്ധു മരിച്ചതിനെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷത്തിലായതു കൊണ്ടാണ് ഇത്തരത്തില്‍ പെരുമാറിയതെന്ന് ഡേവിഡിന്റെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. തുടര്‍ന്ന് കോടതി പിഴ കുറഞ്ഞ തുകയിലൊതുക്കുകയായിരുന്നു. 

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.