ETV Bharat / international

യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പ്; മറൈൻ ലി പെന്നിന് ജയം

ബ്രിട്ടനിൽ ബ്രെക്സിറ്റ് അനുകൂലികളും വിരുദ്ധരും തമ്മിലാണ് പ്രധാനമത്സരം നടന്നത്

മറൈൻ ലി പെൻ
author img

By

Published : May 27, 2019, 7:56 AM IST

ബ്രസൽസ്: യൂറോപ്യൻ യൂണിയന്റെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇമ്മാനുവൽ മാക്രോണിനെതിരെ ഫ്രഞ്ച് ഫാർ റൈറ്റ് ലീഡർ മറൈൻ ലി പെന്നിന് വിജയം. കഴിഞ്ഞ 20 വർഷത്തിനിടയിൽ ഏറ്റവും മികച്ച പോളിങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. 28 രാജ്യങ്ങളിൽ നിന്നായി 200 ദശലക്ഷം പേരാണ് വോട്ട് ചെയ്തത്.
23ന് ആരംഭിച്ച വോട്ടെടുപ്പിൽ നെതർലൻഡും ബ്രിട്ടനുമാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ബ്രെക്സിറ്റ് വൈകിയതിനാൽ ഈ തെരഞ്ഞെടുപ്പിലും ബ്രിട്ടന് പങ്കെടുക്കേണ്ടിവന്നു.
മധ്യ വലതുപക്ഷപാർട്ടിയായ യൂറോപ്യൻ പീപ്പിൾസ് പാർട്ടി സഖ്യത്തിനും സോഷ്യലിസ്റ്റ് ആൻഡ് ഡെമോക്രാറ്റിക് സഖ്യത്തിനും കനത്ത തിരിച്ചടി നേരിടുമെന്ന് യൂറോപ്യൻ പാർലമെൻറ് കഴിഞ്ഞമാസം പുറത്തുവിട്ട സർവേ വ്യക്തമാക്കിയിരുന്നു. ബ്രിട്ടനിൽ ബ്രെക്സിറ്റ് അനുകൂലികളും വിരുദ്ധരും തമ്മിലാണ് പ്രധാനമത്സരം നടന്നത്.

Intro:Body:

https://www.aninews.in/news/world/europe/eu-parliament-elections-far-right-marine-le-pen-declares-victory-over-macron20190527054914/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.