നോർവേയുടെപടിഞ്ഞാറൻ തീരത്ത് കനത്ത കാറ്റിൽ വൈകിംഗ് സ്കൈ ക്രൂയിസ്കപ്പല്‍ അപകടത്തില്‍പ്പെട്ടതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. കാറ്റനെതുടര്‍ന്ന് കപ്പലിനുള്ളില്‍ നിരങ്ങിനീങ്ങുന്ന കസേരകളും ഫര്‍ണിച്ചര്‍ സാമഗ്രികളും വീഡിയോയില്‍ കാണാം.
കപ്പലിലെ യാത്രക്കാരൻ ഷൂട്ട് ചെയ്ത വീഡിയോയിൽ കസേരകളും മറ്റ് ഫർണിച്ചറുകളും അപകടകരമായ രീതിയിൽ ആളുകൾക്കിടയിലൂടെ കറങ്ങിക്കൊണ്ടിരിക്കുന്നു. അതിശക്തമായ കാറ്റിനെതുടര്‍ന്ന് സീലിങ് പാനലുകള്‍ ഒരു സ്ത്രീയുടെ മുകളിലേക്ക് വീഴുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. കപ്പലില്‍ അകപ്പെട്ട 1300 പേരെയും രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. കാറ്റില്‍ തിരമാലകള്‍ക്ക് എട്ട് മീറ്ററുകളോളം ഉയരം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.