ETV Bharat / international

'വരുന്നു കൊവിഡ് സുനാമി'; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വാക്‌സിനേഷന്‍ സ്വീകരിക്കാത്തവർക്ക് പുതിയ കൊവിഡ് വകഭേദം മൂലം മരണം സംഭവിക്കാനുള്ള സാധ്യത പലമടങ്ങ് കൂടുതലെന്ന് ലോകാരോഗ്യ സംഘടന

author img

By

Published : Dec 30, 2021, 9:29 AM IST

Covid19 cases will increase warns WHO  Omicron and Delta leading to tsunami of covid19  World Health Organization warning on covid  കൊവിഡ് സുനാമി മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ  ലോകാരോഗ്യ സംഘടന കൊവിഡ് മുന്നറിയിപ്പ്  ഒമിക്രോൺ ഡെൽറ്റ മുന്നറിയിപ്പ്  ഡബ്ല്യുഎച്ച്ഒ മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്  WHO chief Dr Tedros Adhanom Ghebreyesus
'വരുന്നു കൊവിഡ് സുനാമി'; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ : അതിവേഗ വ്യാപനശേഷിയുള്ള ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 'കൊവിഡ് സുനാമി' മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (WHO). നിലവിൽ ഡെൽറ്റയും ഒമിക്രോണും ഇരട്ട ഭീഷണികളാണ്. ഇവ മൂലം കൊവിഡ് കേസുകൾ റെക്കോഡ് സംഖ്യകളിലേക്ക് ഉയരും. ഇത് കൂടുതൽ രോഗവ്യാപനത്തിനും മരണത്തിനും കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൂട്ടായ പ്രതികരണം മെച്ചപ്പെടുത്തിയില്ലെങ്കിൽ പുതിയ വൈറസിന്‍റെ വികാസം തുടരുമെന്നും ഇത് ആരോഗ്യ സംവിധാനങ്ങൾക്ക് ഭീഷണിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ആരോഗ്യ പ്രവർത്തകരുടെയും ആരോഗ്യ സംവിധാനങ്ങളുടെയും മേൽ കനത്ത സമ്മർദം ചെലുത്തും. ജനജീവിതത്തെയും അസ്വസ്ഥമാക്കും. കൊവിഡ് രോഗികളുടെ വ്യാപനം അധികരിക്കുമെന്ന് മാത്രമല്ല, കൂടുതൽ ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചേക്കാമെന്നും ഡബ്ല്യുഎച്ച്ഒ മേധാവി മുന്നറിയിപ്പ് നൽകി.

വാക്‌സിനേഷന്‍ സ്വീകരിക്കാത്തവർക്ക് പുതിയ കൊവിഡ് വകഭേദം മൂലം മരണം സംഭവിക്കാനുള്ള സാധ്യത പലമടങ്ങ് കൂടുതലാണ്. 2021ലെ കൊവിഡിനെതിരായ പോരാട്ടം കണക്കിലെടുക്കുമ്പോൾ, 2022ൽ മഹാമാരിയുടെ നിശിത ഘട്ടത്തിന് അവസാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എന്നാൽ സമ്പൂർണ വാക്സിനേഷനിലൂടെ മാത്രമേ അത് പൂര്‍ണമായും സാധ്യമാകുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ:അയൽവാസി തട്ടിക്കൊണ്ടുപോയ സഹോദരങ്ങളെ രക്ഷപ്പെടുത്തി ; ബലാത്സംഗത്തിന് ഇരയായെന്ന് 15കാരി

ഈ വർഷം അവസാനത്തോടെ എല്ലാ രാഷ്ട്രങ്ങളിലെയും ജനസംഖ്യയുടെ 40 ശതമാനവും, 2022ന്‍റെ മധ്യത്തോടെ 70 ശതമാനവും സമ്പൂർണ വാക്സിനേഷൻ സ്വീകരിക്കണമെന്നതാണ് ലക്ഷ്യം. എന്നാൽ ലോകാരോഗ്യ സംഘടനയുടെ 194 അംഗരാജ്യങ്ങളിൽ 92 എണ്ണവും 40 ശതമാനം ലക്ഷ്യം പിന്നിട്ടിട്ടില്ല.

മിക്ക വികസ്വര രാജ്യങ്ങളിലേക്കും പരിമിത അളവിലും കാലഹരണപ്പെടാറായതുമായ വാക്‌സിന്‍ വിതരണം ചെയ്യുന്നതാണ് ഇതിന് കാരണമെന്ന് ടെഡ്രോസ് വ്യക്തമാക്കി. ഇത് നിരവധി ജീവനുകൾ ഇല്ലാതാകുന്നതിനും അനിയന്ത്രിതമായ വൈറസ് വ്യാപനത്തിനും പരിവർത്തനത്തിനും കാരണമാകുകയും ചെയ്യുന്നു.

സമ്പൂർണ വാക്‌സിനേഷനെ കുറിച്ച് ചർച്ച ചെയ്യാൻ വിവിധ സർക്കാരുകളോട് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കൊവിഡിനെ വരവേൽക്കാൻ പല സമ്പന്ന രാജ്യങ്ങളും പിൻവാതിൽ തുറന്നിട്ടിരിക്കുകയാണെന്നും ടെഡ്രോസ് ആരോപിച്ചു.

ജനപ്രിയത, സങ്കുചിത ദേശീയത, ആരോഗ്യ ഉപകരണങ്ങളുടെ പൂഴ്ത്തിവയ്പ്പ് എന്നിവയിലൂടെ പല രാജ്യങ്ങളും ധാർമികതയെ ചൂഷണം ചെയ്യുകയാണെന്നും പുതിയ വകഭേദങ്ങളുടെ ആവിർഭാവത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.