മെല്‍ബണ്‍: ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ ഭേദഗതി നിയമത്തിനും എതിരെ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ പ്രതിഷേധം. ബഹുജന്‍ സമാജ് പാര്‍ട്ടി എംഎല്‍എയായ വാജിബ് അലിയാണ് മെല്‍ബണില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന അട്ടിമറിച്ചെന്നും ബിജെപി വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അലി പറഞ്ഞു.
മുസ്ലീം നൂനപക്ഷ രാജ്യമായ ഇന്ത്യയില്‍ പൗരത്വ നിയമം നിലവില്‍ വരുന്നതോടെ പൗരത്വം തെളിയിക്കുന്നതിനായി മുസ്ലീങ്ങള്‍ക്ക് തെളിവുകള്‍ നിരത്തേണ്ട സാഹചര്യമാണ്. എന്നാല്‍ ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും വാജിബ് അലി പറഞ്ഞു.