ETV Bharat / international

ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. - ജസീന്ത അറാന്‍ഡ

ആക്രമണത്തിന് പിന്നില്‍ വംശീയ വിദ്വേഷമെന്ന് പ്രാഥമിക നിഗമനം. ബ്രെന്‍റണ്‍ ടാരന്‍റിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ബ്രെന്‍റണ്‍ ടാരന്‍റ്
author img

By

Published : Mar 16, 2019, 11:14 AM IST

ക്രൈസ്റ്റ് ചർച്ച് : ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലീം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത്ഖാരയാണ് കൊല്ലപ്പെട്ടത്. കൂടാതെ ആറ് ഇന്ത്യക്കാരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമ്പത് ഇന്ത്യക്കാരെ കാണാതായെന്നാണ് ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം അറിയിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മറ്റ് ആറ് പേരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളില്ല. പരിക്കേറ്റവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയാണെന്നാണ് വിവരം.

മുഖ്യപ്രതി ബ്രെന്‍റണ്‍ ടാരന്‍റിനെഏപ്രിൽ 5 വരെപൊലീസ് കസ്റ്റഡിയിൽ വിട്ടു. ആസ്‌ട്രേലിയന്‍ പൗരനാണ് ഇരുപത്തെട്ടുകാരനായ ബ്രെന്‍റണ്‍ ടാരന്‍റ്. ബ്രെന്‍റണെ കൂടാതെ രണ്ട് പേരെ കൂടി കസ്റ്റ‍ഡിയില്‍ എടുത്തിട്ടുണ്ട്. വംശീയ വിദ്വേഷമാണ് ആക്രമത്തിന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 49 പേരാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. 300ല്‍ അധികം ആളുകള്‍ പള്ളിയില്‍ ഉണ്ടായിരുന്നു. കൂടാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങളും പള്ളിയുടെ സമീപത്തുണ്ടായിരുന്നു.

ബ്രെന്‍റണ്‍ ടാരന്‍റിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് കിട്ടിയിട്ടുണ്ടെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത അറാന്‍ഡ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ടാരന്‍റ് ട്വിറ്റർ അക്കൗണ്ടിലൂടെ ലൈവായി പ്രദര്‍ശിപ്പിച്ചിരുന്നു. അതിവേഗത്തിൽ കാറോടിച്ച് ക്രൈസ്റ്റ് ചർച്ചിലെ മസ്ജിദുന്നൂറിലേക്ക് അക്രമി എത്തുന്നതും തോക്കിലെ വെടിയുണ്ട തീർന്നതോടെ വീണ്ടും കാറിനടുത്തേക്ക് എത്തി മറ്റൊരു തോക്കുമായി ആക്രമണം തുടരുന്നതും ദൃശ്യങ്ങളിലുണ്ട് . വഴിയിൽ കണ്ട ഒരു പെൺകുട്ടിക്ക് നേരെയും ബ്രെന്‍റണ്‍ നിറയൊഴിച്ചതായും റിപ്പോർട്ടുകളുണ്ട്. 17 മിനിറ്റ് ദൈർഘ്യമുള്ള ലൈവ് സ്ട്രീമിംഗ് ചിത്രീകരണം തുടങ്ങി മിനിറ്റുകൾ കഴിഞ്ഞിട്ടും അറിഞ്ഞില്ലെന്ന ഫെയ്സബുക്ക് വിശദീകരണത്തിനെതിരെ ലോകമെങ്ങും കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. ദൃശ്യങ്ങൾ ഫെയ്സ് ബുക്ക് പിന്നീട് നീക്കുകയായിരുന്നു.

Intro:Body:

ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണം: മുഖ്യപ്രതി ബ്രെന്‍റണ്‍ ടാരന്‍റിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png

By Web Team

First Published 16, Mar 2019, 6:27 AM IST

49 dead in two 'terrorist attacks' in Christchurch; shooter an Australian, confirms Oz PM

Highlights

ബ്രെന്‍റണ്‍ ടാരന്‍റിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് കിട്ടിയിട്ടുണ്ടെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത അറാൻഡ പറഞ്ഞു. ആക്രമണത്തിന്റെ തത്സമയ ദൃശ്യങ്ങൾ മുഖ്യപ്രതിയായ ബ്രെന്റൺ തന്നെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു

ക്രൈസ്റ്റ് ചർച്ച്: ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ മുസ്ലീം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിലെ മുഖ്യപ്രതി ബ്രെന്‍റണ്‍ ടാരന്‍റിനെ ഏപ്രിൽ 5 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 49 പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ആസ്ട്രേലിയൻ പൗരനാണ് ഇരുപത്തെട്ടുകാരനായ ബ്രെന്‍റണ്‍ ടാരന്‍റ്. ഇയാളെ കൂടാതെ രണ്ട് പേർ കൂടി പൊലീസ് കസ്റ്റ‍ഡിയിലുണ്ട്. വംശീയ വിദ്വേഷമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ബ്രെന്‍റണ്‍ ടാരന്‍റിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് കിട്ടിയിട്ടുണ്ടെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത അറാൻഡ പറഞ്ഞു. ആക്രമണത്തിന്റെ തത്സമയ ദൃശ്യങ്ങൾ മുഖ്യപ്രതിയായ ബ്രെന്റൺ തന്നെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല. എന്നാൽ മരിച്ചവരിൽ ഇന്ത്യൻ വംശജരുണ്ടെന്ന് സംശയമുണ്ടെന്ന്. 9 പേരെ കാണാനില്ലെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണൻ സ്ഥിരീകരിച്ചിട്ടുണ്ട്. 

ഹെൽമറ്റിൽ ഗോപ്രോ ക്യാമറ ഘടിപ്പിച്ചായിരുന്ന പുറപ്പാട്. ക്രൂരതയ്ക്ക് ഇറങ്ങും മുന്നെ തുടങ്ങി ചിത്രീകരണം. അതിവേഗത്തിൽ കാറോടിച്ച് ക്രൈസ്റ്റ് ചർച്ചിലെ മസ്ജിദുന്നൂറിലേക്ക്

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിലെ പള്ളിയിൽ വെടിവയ്പ്പ് ലൈവ് സ്ട്രീംമിംഗ് ടെക് ലോകത്തും വലിയ ചർച്ചയാണ്. അക്രമിയുടെ തയ്യാറാടെപ്പും, ആക്രമണത്തിന്‍റെ ദൃശ്യങ്ങളും ഫെയ്സ് ബുക്കിൽ പ്രചരിച്ച് ഏറെ കഴിഞ്ഞാണ് നീക്കിയതെന്നാണ് ആരോപണം. ഡ്രൈവിംഗ് സീറ്റിൽ അക്രമി ഓസ്ട്രേലിയക്കാരൻ ബ്രന്‍റൺ ടാറന്‍റ്. ധരിച്ചത് കറുത്ത വസ്ത്രം. തലയിൽ ഹെൽമറ്റ്. കയ്യിൽ മെഷീൻ ഗണ്ണ്. കാറിൽ നിറയെ തോക്കും തിരകളും.

ഹെൽമറ്റിൽ ഗോപ്രോ ക്യാമറ ഘടിപ്പിച്ചായിരുന്ന പുറപ്പാട്. ക്രൂരതയ്ക്ക് ഇറങ്ങും മുന്നെ തുടങ്ങി ചിത്രീകരണം. അതിവേഗത്തിൽ കാറോടിച്ച് ക്രൈസ്റ്റ് ചർച്ചിലെ മസ്ജിദുന്നൂറിലേക്ക്. തോക്കിലെ വെടിയുണ്ട തീർന്നതോടെ വീണ്ടു കാറിനടുത്തേക്ക് എത്തി മറ്റൊരു തോക്കുമായി ആക്രണണം തുടർന്നു.

വഴിയിൽ കണ്ട ഒരു പെൺകുട്ടിക്ക് നേരെയും ആക്രമി നിറയൊഴിച്ചതായും റിപ്പോർട്ടുകളുണ്ട്.

അക്രമങ്ങളത്രയും ഫെയ്ബുക്ക് ലൈവ്. 17 മിനിറ്റ് ദൈർഘ്യമുള്ള ലൈവ് സ്ട്രീമിംഗ്. വീഡിയോ ചിത്രീകരണം തുടങ്ങിയ മിനുറ്റുകൾ സ്ട്രീംമിംഗ് നടന്നിട്ടും അറിഞ്ഞില്ലെന്ന ഫെയ്സബുക്ക് വിശദീകരണത്തിനെതിരെ ലോകമെങ്ങും കടത്തു വിമർശനം ഉയർന്നിട്ടുണ്ട്. ദൃശ്യങ്ങൾ ഫെയ്സ് ബുക്ക് പിന്നീട് നീക്കി. പക്ഷേ, ഇതിനോടകം യൂട്യൂബിലും, ചെറു വീഡിയോകൾ ഇൻസ്റ്റഗാരമിലും പ്രചരിച്ചുകഴിഞ്ഞു. ഇവ കൂടെ നീക്കാനുള്ള നപടികളിലാണ് കമ്പനികൾ.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.