ETV Bharat / international

ബ്രിട്ടീഷ് പ്രധാനമന്ത്രി വീണ്ടും അച്ഛനാകുന്നു - കരിസിമണ്ട്സ്

ചരിത്രത്തില്‍ ആദ്യമായാണ് ഭാര്യയല്ലാത്ത ഒരു സ്തീയുമൊത്ത് ഒരു പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ കഴിയുന്നത്. ഇരുവരുടെയും വിവാഹം ഉടന്‍ നടക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Boris Johnson, girlfriend expecting baby  Boris Johnson  Boris Johnson, girlfriend Carrie Symonds expecting baby  Boris Johnson's girlfriend Carrie Symonds  Boris Johnson's girlfriend Carrie Symonds engaged  ബോറിസ് ജോൺസൺ  ബ്രിട്ടീഷ് പ്രധാനമന്ത്രി  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ  കരിസിമണ്ട്സ്  ബ്രട്ടീഷ് പ്രധാനമന്ത്രി വീണ്ടം അച്ഛനാകുന്നു
ബ്രട്ടീഷ് പ്രധാനമന്ത്രി വീണ്ടം അച്ഛനാകുന്നു
author img

By

Published : Mar 1, 2020, 1:20 PM IST

Updated : Mar 1, 2020, 1:55 PM IST

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും അച്ഛനാകുന്നു. പെണ്‍സുഹൃത്തായ കരിസിമണ്ട്സ് ഗര്‍ഭിണിയാണെന്നും വേനൽക്കാലത്ത് ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പ്രതികരിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഭാര്യയല്ലാത്ത ഒരു സ്ത്രീയുമൊത്ത് ഒരു പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ കഴിയുന്നത്. ഇരുവരുടെയും വിവാഹം ഉടന്‍ നടക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

55 വയസുള്ള ബോറിസ് ജോൺസണും മുപ്പത്തൊന്നുകാരിയായ കരിസിമണ്ട്സും തമ്മിൽ അടുപ്പത്തിലായിട്ട് വർഷങ്ങളായി. വിവാഹിതരല്ലെങ്കിലും ബോറിസ് പ്രധാനമന്ത്രിയായതു മുതൽ ഇരുവരും ഔദ്യോഗിക വസതിയിൽ ഒരുമിച്ചായിരുന്നു താമസം. ബോറിസിന്‍റെ ആറാമത്തെ കുട്ടിയാണ് പിറക്കാൻ പോകുന്നത്. ആദ്യ പാർട്ണറിൽ ഒന്നും രണ്ടാം ഭാര്യയിൽ നാലും മക്കളുണ്ട്. കഴിഞ്ഞ രണ്ടര നൂറ്റാണ്ടിനിടെ പദവിയിലിരിക്കെ വിവാഹിതനാകുന്ന ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോൺസൺ. കൺസർവേറ്റീവ് പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് ചീഫായിരുന്ന കാരി സിമണ്ട്സ് അമേരിക്കൻ പരിസ്ഥിതി കാമ്പയിൽ ഗ്രൂപ്പായ ഓഷ്യാനയുടെ സീനിയർ അഡ്വൈസറാണിപ്പോൾ.

Last Updated : Mar 1, 2020, 1:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.