ലണ്ടൻ: യുകെയിൽ കൊവിഡ് 19 വ്യാപിക്കുന്നതിനൊപ്പം മരണ സംഖ്യയും വർധിക്കുന്നു. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം 684 പേരാണ് 24 മണിക്കൂറിനിടെ യുകെയിലെ വിവിധ ആശുപത്രികളിലായി കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യ 19,506 ആയതായി ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. വ്യാഴാഴ്ച മരിച്ച കൊവിഡ് രോഗികളേക്കാൽ കൂടുതലാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. യുകെയിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ റിപ്പോർട്ടുകൾ കൂടുതൽ സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്. യൂറോപ്പിൽ തന്നെ കൊവിഡ് മരണ നിരക്കിൽ നാലാം സ്ഥാനത്താണ് യുകെ. ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് പിന്നിലുള്ളത്.
ബ്രിട്ടണില്‍ കൊവിഡ് മരണ നിരക്ക് 20,000ത്തിലേക്ക് - കൊവിഡ് മരണ നിരക്ക്
യുകെയിൽ 24 മണിക്കൂറിനിടെ 684 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു